ഗതാഗതം, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ മേഖലകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഒമാൻ

ഒമാൻ:ഗതാഗതം, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ മേഖലകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഒമാൻ.
ഈ വർഷം പ്രധാന മേഖലകളില്‍ 5,380 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

വർഷത്തിലെ ആദ്യ പാദത്തില്‍ 1,450 ഒമാനികള്‍ക്ക് ഗതാഗത, ലോജിസ്റ്റിക്സ് മേഖലയില്‍ ജോലി ലഭിച്ചിട്ടുണ്ട്. 236 പേർക്ക് ഐടി മേഖലയില്‍ ജോലി ലഭിച്ചു. 2025 അവസാനത്തോടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളില്‍ ആകെ 4,950 ഉം ഐടി മേഖലയില്‍ 430 ഉം തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ 21% ഒമാനൈസേഷൻ ലക്ഷ്യം ആദ്യ പാദത്തില്‍ നേടിയതായാണ് റിപ്പോർട്ട്.

രണ്ട് മേഖലകളിലെയും സാങ്കേതിക, സ്പെഷ്യലൈസ്ഡ്, നേതൃത്വ റോളുകളില്‍ 10% ഒമാനൈസേഷനും, മൊത്തത്തില്‍ 63% ഒമാനൈസേഷൻ നിരക്കും, പ്രത്യേകിച്ച് സാങ്കേതിക, നേതൃത്വ സ്ഥാനങ്ങളില്‍ 41% എന്ന നിരക്കും കൈവരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മന്ത്രാലയം നിരവധി നയങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Oman plans to further strengthen indigenization in the transport, logistics, and information technology sectors