Event

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും

ഒമാൻ:മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29-ാമത് പതിപ്പ് ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും. മെയ് മൂന്നു വരെ ഒമാൻ കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന മേളയില്‍ 35 രാജ്യങ്ങളില്‍ നിന്നായി 674 പ്രസാധകർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങ് സുല്‍ത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് സയ്യിദ് ഡോ. ഫഹദ് ബിൻ അല്‍ ജുലാന്ദ അല്‍ സഈദിന്റെ സാന്നിധ്യത്തില്‍ നടക്കും. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങള്‍, പാനല്‍ ചർച്ചകള്‍, സാംസ്കാരിക പ്രദർശനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ വർഷം മേളയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ശീർഷകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം 6,81,000 കവിയുന്നുവെന്ന് സംഘാടകർ പറഞ്ഞു.



10 ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. അറബിക്, ഇംഗീഷ്, മലയാളം, ഹിന്ദി തുടങ്ങി വിവിധങ്ങളായ ഭാഷയില്‍ പുസ്തകളുടെ പുത്തൻ ലോകമാണ് മേളയിലൂടെ വായനക്കാരിലേക്ക് എത്തുക.

STORY HIGHLIGHTS:Muscat International Book Fair to begin from April 24

Related Articles

Back to top button