ചെറിയപെരുന്നാള്‍ ആഘോഷിച്ച് ഒമാൻ

ഒമാൻ:വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി ഒമാൻ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. പരമ്ബരാഗത ചടങ്ങുകളോടെയായിരുന്നു സ്വദേശികളുടെ ആഘോഷം.
ബോഷർ വിലായത്തിലെ സുല്‍ത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലാണ് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാള്‍ നമസ്കാരം നിർവഹിച്ചത്.

മുപ്പത് നോമ്ബിന്റെ നിറപുണ്യവുമായി നാടും നഗരവും നിറഞ്ഞതായിരുന്നു ഒമാനിലെ പെരുന്നാള്‍ ആഘോഷം. സ്വദേശികളും പ്രവാസികളും പള്ളികളിലെത്തി പ്രാർഥന നിർവ്വഹിച്ച ശേഷം വീടുകളില്‍ ഒത്തുകൂടി ആഘോഷം ഗംഭീരമാക്കി. ഗ്രാമീണ മേഖലയിലെ സ്വദേശികളുടെ പെരുന്നാള്‍ ദിനം പാരമ്ബര്യ അനുഷ്ഠാനങ്ങള്‍ കൂടി ചേർന്നതായിരുന്നു. പീരങ്കിയില്‍ ആകാശത്തേക്ക് വെടി പൊട്ടിച്ച് വാദ്യമേളങ്ങളോടെ ഗ്രാമത്തിലുടനീളം ഘോഷയാത്ര നടത്തിയായിരുന്നു പലയിടത്തും ആഘോഷം. പാരമ്ബര്യ ഉച്ചഭക്ഷണത്തോടെയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.
ബോഷർ വിലായത്തിലെ സുല്‍ത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലാണ് ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാള്‍ നമസ്കാരം നിർവഹിച്ചത്. സുല്‍ത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയല്‍ ഒമാൻ പൊലീസ്, മറ്റു സുരക്ഷാ ഏജൻസികള്‍ എന്നിവയിലെ ഉദ്യോഗസ്ഥരും പ്രാർഥനാ ചടങ്ങുകളില്‍ പങ്കുചേർന്നു. ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാരും മറ്റ് നിരവധി പ്രമുഖരും പ്രാർഥനയില്‍ പങ്കാളികളായി.

STORY HIGHLIGHTS:Oman celebrated a small festival. The natives celebrated with traditional ceremonies.
