മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മസ്‌കറ്റ്: മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മസ്‌കറ്റ് റൂവിയിലുള്ള അൽ ഫവാൻ റെസ്റ്റോറന്റിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ ഒമാനിൽ നിന്നുമുള്ള ഒട്ടനവധി അംഗങ്ങൾ പങ്കെടുത്തു.

പുതിയ എം.ജി മെമ്പർമാരെ ചാപ്റ്ററിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അംഗങ്ങൾ തമ്മിൽ സൗഹൃദം പങ്കുവെച്ചു, സംഘടനയുടെ അടുത്ത പ്രവർത്തന പദ്ധതികളെ പറ്റിയും ചർച്ച ചെയ്തു.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി സുമേഷ് ഹരിഹരൻ ഒറ്റയാൾ നാടകം അവതരിപ്പിച്ചു.

മുഹമ്മദ് യാസീൻ, ടോംസി, ഗോപകുമാർ, ഷിജു കടവിൽ, സുമേഷ് ഹരിഹരൻ, വിനയ്കുമാർ, വിനോദ്, റഷീദ്, ബിപിൻ ബി, വർഗീസ്, സന്തോഷ്, ബിബിൻദാസ്, ആഷിക്, റഫീഖ്, അനീഷ്, പ്രശാന്ത്പുതുപ്പണം, റമീഫ് മുഹമ്മദ്, റിജു, അക്ബ്ർ ലാൽ, റോണാ റോജി എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്ത്വം നൽകി.

STORY HIGHLIGHTS:Motta Global Oman Chapter organized an Iftar banquet