Event

ഇൻകാസ് ഒമാൻ ഗാല ഇൻഡസ്ട്രിയല്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

ഒമാൻ:ഗാല ഇൻഡസ്ട്രിയല്‍ ഏരിയയിലുള്ള ലേബർ ക്യാമ്ബില്‍ ഇഫ്താറുമായി ഇൻകാസ് ഒമാൻ. സംഗമത്തില്‍ 400ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്തു.

സാമൂഹ്യ സേവനത്തോടുള്ള പ്രതിബദ്ധതയും കരുണയും വിളിച്ചോതിയ ഇൻകാസിന്റെ ഇഫ്‌താർ സംഗമം പങ്കെടുത്തവർക്കെല്ലാം ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. പരിപാടിയുടെ മുഖ്യാതിഥിയായ കേരള യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അനു താജ് ഇൻകാസ് സംഘടനയുടെ ഈ മഹത്തായ സേവനത്തെ പ്രശംസിച്ചു. ഈ വർഷം തൊഴിലാളികള്‍ക്കായി ഇഫ്താർ ഒരുക്കിയത് അവരോടുള്ള ആദരവും സ്നേഹവും പിന്തുണയും അറിയിക്കാനാണെന്ന് ഇൻകാസ് പ്രസിഡന്റ് അനീഷ് കടവില്‍ വ്യക്തമാക്കി. നാടിന്റെ വികസനത്തിനായി അക്ഷീണം അധ്വാനിക്കുന്ന പ്രവാസി തൊഴിലാളികളെ ചേർത്തു പിടിക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകനായ സിദ്ദീഖ് ഹസൻ എടുത്തുപറഞ്ഞു.

വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ നിന്നുള്ള പ്രത്യേക അതിഥികളുടെ സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടി .

ജനറല്‍ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറർ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു. കോഓഡിനേറ്റർമാരായ മനാഫ് (കണ്‍വീനർ), റാഫി ചക്കര (കോകണ്‍വീനർ) എന്നിവർ പരിപാടിയുടെ ഏകോപനംവഹിച്ചു. കുര്യാക്കോസ് മാളിയേക്കല്‍, ഷഹീർ അഞ്ചല്‍, നിധീഷ് മാണി, ഹംസ അത്തോളി, മനോഹരൻ കണ്ടൻ, ജോളി മേലേത്ത്, മോഹൻ പുതുശ്ശേരി , ഷെരിഫ് , ഗോപകുമാർ, ഹരിലാല്‍ നൂറുദ്ദീൻ പയ്യന്നൂർ ,സജി ഏനാത്ത് എന്നിവർ നേതൃത്വംവഹിച്ചു.

STORY HIGHLIGHTS:Incas Oman organized a gala industrial iftar

Related Articles

Back to top button