News

ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായി ഒമാന്റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ.

ഒമാൻ:മിഡില്‍ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള രണ്ടാമത്തേതും മിഡില്‍ ഈസ്റ്റില്‍ ഒന്നാമത്തേതും എയർലൈനായി ഒമാന്റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ.

2024- ലെ കണക്കനുസരിച്ച്‌ 90.27% ഓണ്‍-ടൈം പെർഫോമൻസാണ് എയർലൈൻ കൈവരിച്ചത്. മികച്ച പ്രാദേശിക റാങ്കിംഗ് നേടിയ എയർലൈൻ ആഗോള വിജയിയുടെ 86.70% എന്ന സ്കോർ മറികടക്കുകയും ചെയ്തു. 2022-ലും 2023-ലും ഒന്നാം സ്ഥാനം നേടിയിരുന്ന ഒമാൻ എയർ, തുടർച്ചയായ മൂന്നാം വർഷമാണ് മേഖലയിലെ ഉന്നത സ്ഥാനങ്ങളില്‍ ഒന്ന് നേടുന്നത്.

16-ാം വർഷത്തിലെത്തിയ സിറിയം ഓണ്‍-ടൈം പെർഫോമൻസ് റിവ്യൂ ആഗോള എയർലൈൻ പ്രവർത്തന പ്രകടനം നിരീക്ഷിക്കുന്നതിനുള്ള നിർണായക മാനദണ്ഡമായി ഇപ്പോഴും തുടരുകയാണ്. ഇതനുസരിച്ച്‌ ഷെഡ്യൂള്‍ ചെയ്ത ഗേറ്റ് അറൈവല്‍ സമയത്തിന് 14 മിനിറ്റും 59 സെക്കൻഡും ഉള്ളില്‍ എത്തുന്ന വിമാനത്തെയാണ് ഒരു ഓണ്‍-ടൈം ഫ്ളൈറ്റായി സിറിയം നിർവചിച്ചിരിക്കുന്നത്.

എയർലൈനുകള്‍, വിമാനത്താവളങ്ങള്‍, ആഗോള വിതരണ സംവിധാനങ്ങള്‍, സിവില്‍ ഏവിയേഷൻ അതോറിറ്റികള്‍ എന്നിവയുള്‍പ്പെടെ 600-ലധികം തത്സമയ ഫീഡുകളില്‍ നിന്നുള്ള, സിറിയത്തിന്റെ വിശാലവും നിഷ്പക്ഷവുമായ ഡാറ്റ യാണ് കൃത്യനിഷ്ഠയുള്ള വിമാനങ്ങളെ പ്രഖ്യാപിക്കുന്നത്.

സിറിയത്തിന്റെ മിഡില്‍ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ തലവനായ മഹേഷ് ജുഗൂ ഒരു ചടങ്ങില്‍ ഒമാൻ എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ നാസർ അല്‍ സാല്‍മിക്ക് അവാർഡ് സമ്മാനിച്ചു.

STORY HIGHLIGHTS:Oman Air, the national carrier of Oman, has been named the most punctual airline.

Related Articles

Back to top button