Event

പാലക്കാട് ഫ്രണ്ട്സ് ഇഫ്താർ സംഗമവും അന്തർദേശീയ വനിതാഘോഷവും സംഘടിപ്പിച്ചു.

ഒമാൻ:മസ്‌കത്തിലെ പാലക്കാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ഇഫ്താർ സംഗമവും അന്തർദേശീയ വനിതാഘോഷവും സംഘടിപ്പിച്ചു.

ഒമാൻ അവന്യൂസ് മാളില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു . പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ ഒമാൻ റസിഡന്റ് മാനേജർ ഷക്കീല്‍ ഹസ്സൻ റമദാൻ ആശംസകള്‍ നല്‍കി.

ഖുർആനിന്റെ വാർഷികമാണ് റമദാനിലൂടെ ആഘോഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഖുർആനിലെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകർത്തുക എന്നതായിരിക്കണം റമദാനില്‍ ഓരോ വിശ്വാസിയുടെയും പ്രാഥമികമായ കർത്തവ്യമെന്നും ഷക്കീല്‍ ഹസ്സൻ പറഞ്ഞു. ശ്രീകുമാർ വിശിഷ്ടാഥിതികളായ ഷക്കീല്‍ ഹസ്സൻ, ഡോക്ടർ ഷിഫാന എന്നിവരെ ആദരിച്ചു . തുടർന്ന് കൂട്ടായ്മയിലെ വനിത അംഗങ്ങള്‍ കേക്ക് മുറിച്ച്‌ വനിതാ ദിനം ആഘോഷിച്ചു.

ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനർ അജയൻ പൊയ്യാറ, മലയാള വിഭാഗം കണ്‍വീനർ താജ് മാവേലിക്കര , മലബാർ വിഭാഗം കണ്‍വീനർ നൗഷാദ് കാക്കേരി, ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ടി.കെ ഷമീർ , നിതീഷ് കുമാർ, കൃഷ്‌ണേന്ദു , അല്‍ ബാജ് ബുക്ക്സ് ഡയറക്ടർ ഷൗക്കത്ത്, നായർ ഫാമിലി യൂനിറ്റ് പ്രസിഡന്റ് സുകുമാരൻ നായർ , ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഭരണസമിതി അംഗം സന്തോഷ്‌കുമാർ, ഇന്ത്യൻ മീഡിയ ഫോറം മസ്കത്ത് രക്ഷാധികാരി കബീർ യുസഫ്, കോട്ടയം, നന്മ കാസർകോട്, മൈത്രി, കൈരളി, കെ.എം.സി.സി, ഒ.ഐ.സി.സി, വടകര, കണ്ണൂർ, തൃശൂർ, മലയാളം മിഷൻ, ഡബ്ല്യു.എം.എഫ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍, വ്യവസായ പ്രമുഖർ, മാധ്യമ പ്രതിനിധികള്‍ എന്നിവർ ഇഫ്താർ വിരുന്നില്‍ പങ്കെടുത്തു .

കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനസന്ധ്യയും വിഭവസമൃദമായ വിരുന്നോടും കൂടി പരിപാടി സമാപിച്ചു. വനിതാ വിഭാഗം സെക്രട്ടറി ചാരുലത ബാലചന്ദ്രൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി രാധിക നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ ഭാരവാഹികളായജഗദീഷ്, ഹരിഗോവിന്ദ്, ജിതേഷ്, ഗോപകുമാർ, ശ്രീനിവാസൻ, വൈശാഖ്, നീതു പ്രതാപ്, വിനോദ്,സുരേഷ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

STORY HIGHLIGHTS:Palakkad Friends organized an Iftar gathering and an international women’s rally.

Related Articles

Back to top button