News

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.


മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ പി ടി കെ ഷമീർ ഉത്ഘാടനം ചെയ്തു.
പി ടി എ ഷുക്കൂർ അധ്യക്ഷത വഹിച്ചു.ഉസ്താദ് അബ്ദുൽ ഖാദർ മൗലവി പ്രാർത്ഥന നടത്തി.
മുൻ കണ്ണൂർ ജില്ലാ msf ജനറൽ സെക്രട്ടറി ജാസിർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ കെഎംസിസി പ്രസിഡന്റ് പി.എ.വി അബൂബക്കർ, സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി, റഫീഖ് ശ്രീകണ്ടാപുരം,  മുഹമ്മദ്‌ കുഞ്ഞി ചുഴലി, നിസാർ ചുഴലി, റഹീസ് ചപ്പൻ, നൗഷാദ് ശ്രീകണ്ടപുരം,ഷമീർ എം.കെ,സാബിത് ചുഴലി, സുബൈർ ആലക്കോട്, ഇസ്മായിൽ ഇരിക്കൂർ സംബന്ധിച്ചു.


സുനുറാസ് ഇരിക്കൂർ സ്വാഗതവും, മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Syed Hyderali Shihab Thangal memorial prayer meeting organized

Related Articles

Back to top button