News

മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ച് എ യർ ഇന്ത്യ എക്സ്പ്രസ്.

മസ്കത്ത്: ഫെബ്രുവരിയിൽ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ് സൈറ്റ് അനുസരിച്ച് ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവിസുകളാണ് കുറച്ചത്.

മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ടായിരുന്നു. എന്നാൽ, എക്പ്രസിൻ്റെ വെബ് സൈറ്റ് പരിശോ ധിക്കുമ്പോൾ ഇപ്പോൾ പല ദിവസങ്ങളിലും ഈ സർവിസുകൾ കാണാൻ കഴിയില്ല. കാര്യമായി ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്.

ഈ മാസം 9, 12, 15, 17, 19, 20, 24, 26, 27 തീയ തികളിൽ വെബ് സൈറ്റ് പരിശോധിച്ചാൽ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.

കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകൾ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ മാത്രമാണുള്ളത്.

ബാക്കി മൂന്ന് ദിവസം സർവിസുകൾ ഇല്ല. നേരത്തേ ആഴ്ചയിൽ ആറ് സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മു തൽ കൊച്ചിയിലേക്കും നാല് സർവിസുകൾ മാത്രമാണ് നടത്തുന്നത്. എത്ര അപാകതകൾ ഉണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്.

കണ്ണൂർ സർവിസുകൾ കുറക്കുന്ന ത് മസ്കത്തിൽ നിന്ന് ഈ സെക്ടറിലേക്ക് യാത്ര ചെ യ്യുന്നവർക്ക് തിരിച്ചടിയാവും. കണ്ണൂരിലേക്ക് നിലവിൽ എയർ ഇന്ത്യ എക്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നത്.

കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ നിരവധി വിമാന കമ്പനികൾ തയാറാണെങ്കിലും അന്തരാഷ്ട്ര പദവി ലഭിക്കാത്തതിനാൽ എയർ ഇന്ത്യ എകസ് മാത്രമാണ് ഇപ്പോഴും സർവിസ് നടത്തുന്നത്.

ഹൃസ്വ അവധിക്ക് നാട്ടിൽ പോവുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോവേണ്ടി വരുന്ന കണ്ണൂർ വിമാനത്താവളത്തെ ആ ശ്രയിക്കുന്ന യാത്രക്കാർക്കും സർവിസുകൾ കുറയു ന്നത് വലിയ തിരിച്ചടിയാവും.

STORY HIGHLIGHTS:Air India Express cuts services from Muscat to Kerala sector.

Related Articles

Back to top button