മസ്കത്ത് മെട്രോയ്ക്ക് ‘വേഗത കൂടി

ഒമാൻ:ഗതാഗത രംഗത്ത് ഓരോ രാജ്യങ്ങളും അതിവേഗം മുന്നേറുകയാണ്. ഇന്ത്യയില്‍ യാത്രയ്ക്ക് ആഡംബരവും വേഗതയും കൂട്ടിയത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ആണ്.
ഏറ്റവും ഒടുവില്‍ ന്യൂഡല്‍ഹിയെയും കശ്മീര്‍ താഴ്വരെയും ബന്ധിപ്പിച്ചും വന്ദേഭാരത് വരുന്നു. എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ യുഎഇയും സൗദിയും ഖത്തറുമെല്ലാം അതിവേഗം കുതിക്കവെ ഒമാനില്‍ കാര്യങ്ങള്‍ മറിച്ചാണ്.
മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഒമാനില്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുന്നേയുള്ളൂ. മസ്കത്ത് മെട്രോ റെയില്‍ പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതില്‍ ഈ വര്‍ഷം നിര്‍ണായകമാകും. എന്തൊക്കെയാണ് 2025ല്‍ രാജ്യത്ത് നടപ്പാക്കേണ്ടത്, 2024ല്‍ എന്തൊക്കെ നേടി എന്നീ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഒമാന്‍ ഭരണ നേതൃത്വം ചര്‍ച്ച ചെയ്തു. അതില്‍ പ്രധാന വിഷയം മെട്രോ പ്രൊജക്ട് ആയിരുന്നു…
സുല്‍ത്താന്‍ ഹൈതം സിറ്റി മുതല്‍ റുവി വരെ ആയിരിക്കും മസ്കത്ത് മെട്രോ പ്രൊജക്ട് നടപ്പാക്കുക. 50 കിലോമീറ്ററിലധികം ദൂരത്തിലാകും പാത. 36 സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്യും. മസ്കത്ത് മെട്രോ പ്രൊജക്ട് സംബന്ധിച്ച നിര്‍ണായക പഠനത്തിന് വൈകാതെ തുടക്കമിടുമെന്നും ഗതാഗത മന്ത്രി സഈദ് ബിന്‍ ഹമൗദ് ബിന്‍ സഈദ് അല്‍ മവാലി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ക്രൂഡ് ഓയിലിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന ഒമാന്റെ സാമ്ബത്തിക രംഗം ഇപ്പോള്‍ വൈവിധ്യമായ ആദായ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഭരണകൂടം മുഖ്യ പരിഗണന നല്‍കുന്നുണ്ട്. ലോജിസ്റ്റിക്സ്, ഐടി, കമ്യൂണിക്കേഷന്‍ മേഖലകളില്‍ നിന്ന് ജിഡിപിയിലേക്കുള്ള സംഭാവന 200 കോടി റിയാല്‍ ആയി ഉയര്‍ന്നു.
കഴിഞ്ഞ കുറച്ച് കാലമായി ഒമാന്‍ ഭരണകൂടത്തിന്റെ പരിഗണനയിലുള്ള മുഖ്യ വികസന പദ്ധതിയാണ് മസ്കത്ത് മെട്രോ. 2023ല്‍ വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയ മെട്രോ പദ്ധതികളും ഇവര്‍ പഠന വിധേയമാക്കി. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തുന്ന ഒമാന്‍, ഇന്ത്യയില്‍ നിന്ന് ഇക്കാര്യത്തില്‍ സഹായം തേടിയേക്കും.
സാങ്കേതിക പഠനം ഇനി നടത്തേണ്ടതുണ്ട്. ഇതിന് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ നിയോഗിക്കും. വിഷന്‍ 2040 എന്ന ഒമാന്റെ ബൃഹദ് പ്രൊജക്ടിന്റെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ആലോചനയിലുള്ളത്. തുറമുഖ വികസനവും വിമാനത്താവള വികസനവുമെല്ലാം ഇതില്‍പ്പെടും. ലോകത്തെ എല്ലാ മേഖലയിലേക്കും യാത്രാ സൗകര്യം ഒരുക്കിയാലേ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തൂ.
ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സികളില്‍ മൂന്നാം സ്ഥാനത്താണ് ഒമാന്‍ റിയാല്‍. ഒന്നാം സ്ഥാനത്തുള്ള കുവൈത്ത് ദിനാര്‍ ഇന്ത്യന്‍ രൂപയുമായുള്ള മൂല്യം 279 ആണ്. രണ്ടാം സ്ഥാനത്തുള്ള ബഹ്റൈന്‍ ദിനാറിന്റെ മൂല്യം 227. മൂന്നാം സ്ഥാനത്തുള്ള ഒമന്‍ റിയാലിന്റെ മൂല്യമാകട്ടെ 223 ആയി. ഭദ്രമായ സമ്ബദ്വ്യവസ്ഥയാണ് ഒമാന്റെ റിയാലിന്റെ മൂല്യം ഇത്ര ഉയരത്തില്‍ നിലനിര്‍ത്തുന്നത്.
STORY HIGHLIGHTS:Muscat Metro to get ‘speed boost’