നാട്ടിൽ പോയ പ്രവാസി ആൾമാറയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു
കഴിഞ്ഞ ദിവസം നാട്ടിൽ പോയ പ്രവാസി ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു
മസ്‌കറ്റ്: കോഴിക്കോട് ഓമശ്ശേരിയിൽ ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് ഒമാൻ പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി മരണപ്പെട്ടു.
അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീടിൻറെ മകൻ ഷംജീർ (36) ആണ് ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർചെയായിരുന്നു അപകടം.
മസ്‌കറ്റ് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ഷംജീർ കഴിഞ്ഞ ദിവസമാണ് ലീവിനായി നാട്ടിൽ പോയിരുന്നത്. ഓമശ്ശേരിയിലുള്ള സുഹൃത്തിൻറെ കല്യാണത്തിന് പങ്കെടുക്കാൻ ആയാണ് കോഴിക്കോട് എത്തിയത്. താമസസ്ഥലത്തേക്ക് പോകാനായി കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഭാര്യ:നുസ്ര ഷംജീർ. മക്കൾ: നാസർ അമൻ, ഷാസി അമൻ
STORY HIGHLIGHTS:An expatriate who returned home died after falling into an unmarked well.