എസ്.കെ.എസ്.എസ്.എഫ് :നാഷനല്‍ സര്‍ഗലയം; ആസിമ മേഖല ജേതാക്കള്‍
ഒമാൻ:എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ദേശീയ തല സർഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ ഒമാനിലെ പ്രവാസികള്‍ക്ക് നവ്യാനുഭവമായി.
വാശിയേറിയ മത്സരത്തില്‍ ആസിമ മേഖല 28പോയന്റുകള്‍ നേടി ഓവറോള്‍ ട്രോഫി കരസ്തമാക്കി.
വസതിയ്യ മേഖല 171 പോയന്റോടെ റണ്ണർഅപ്പ് ട്രോഫിയും ശർഖിയ്യ മേഖല 157 പോയിന്റ് നേടി മൂന്നാം സ്ഥാനവും ബാത്തിന മേഖല 130 പോയന്റോടെ നാലാം സ്ഥാനവും കരസ്തമാക്കി. നാല് മേഖലകളില്‍നിന്ന് പത്തൊമ്ബത് മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മത്സരാർത്ഥികളായിരുന്നു മേളയില്‍ മാറ്റുരച്ചിരുന്നത്. വിധി നിർണയത്തില്‍ അന്താരാഷ്ട നിലവാരം പുലർത്താൻ യു.എ.ഇയില്‍നിന്നുള്ള പ്രഗത്ഭരായ അഞ്ച് വിധികർത്താക്കളെ ഉള്‍പ്പെടുത്തിയത് സംഘാടനത്തിന്റെ മികവ് വിളിച്ചോതുന്നതായി.
സൂർ അല്‍ ഫാവാരിസ് ഹാളില്‍ നടന്ന സമാപന ചടങ്ങ് എസ്.ഐ.സി നാഷനല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി അധ്യക്ഷതവഹിച്ചു.
ആബിദ് മുസ്ലിയാർ എറണാകുളം, ശംസുദ്ദീൻ ബാഖവി നന്തി, സൈദ് നെല്ലായ, റസാക് പേരാമ്ബ്ര, ഷെയ്ഖ് അബ്ദുല്‍ റഹ്മാൻ മുസ്ലിയാർ, ഹംസ വാളക്കുളം, ഉമർ വാഫി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ശംസുദ്ധീൻ തങ്ങള്‍ സുഹാർ ഓവറോള്‍ ട്രോഫി സമ്മാനിച്ചു. ശിഹാബ് വാളക്കുളം,അഹമ്മദ് ശരീഫ് തിരൂർ, പി.ടി.എ ഷുക്കൂർ സഹം എന്നിവർ മറ്റ് സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
വ്യക്തിഗത ചാമ്ബ്യൻമാരായി വസതിയ്യ മേഖലയില്‍നിന്നുള്ള മുഹമ്മദ് മുസ്തഫ ബർക സബ് ജൂനിയർ വിഭാഗത്തിലും മുഹമ്മദ് സിഫ്സീർ മബേല ജൂനിയർ വിഭാഗത്തിലും ആസിമ മേഖലയില്‍നിന്നുള്ള മുഹമ്മദ് സിനാൻ റൂവി സീനിയർ വിഭാഗത്തിലും ജാഫർ അൻവരി റുസൈല്‍ സൂപ്പർ സീനിയർ വിഭാഗത്തിലും ടോപ്സ്റ്റാർ ട്രോഫികള്‍ കരസ്തമാക്കി.
ഹാഫിസ് അബൂബക്കർ സിദ്ദിഖ് ഖിറാഅത്ത് പാരായണവും മൊയ്ദീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനയും നിർവഹിച്ചു.ജനറല്‍ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ജമാല്‍ ഹമദാനി നന്ദിയും പറഞ്ഞു.
റിയാസ് മേലാറ്റൂർ, സുബൈർ ഫൈസി അസൈബ, മോയിൻ ഫൈസി വയനാട്, മുസ്തഫ നിസാമി, മുസ്തഫ റഹ്മാനി, അബ്ദുല്ല യമാനി അരിയില്‍, സിദ്ദിഖ് എ പി, ഷബീർ അന്നാര, ഹാരിസ് ദാരിമി വട്ടക്കൂല്,സക്കരിയ തളിപ്പറമ്ബ്, ഷക്കീർ ഫൈസി മൊബെല,നിസാമുദ്ധീൻ സഹം, ഹാഷിം ഫൈസി അൻസാർ ബിദായ,ശംസുദ്ധീൻ ബാഖവി ഇബ്ര,ഷഹീർ ബക്കളം, ഷബീർ അല്‍ ഖുവൈർ, ബഷീർ തൃശൂർ, ശറാഫു കൊടുങ്ങല്ലൂർ, നവാസ് ആലപ്പുഴ, റിയാസ് വർക്കല, റാശിദ് കണ്ണൂർ, ബഷീർ ഫൈസി സൂർ, ശാഹിദ് ഫൈസി സഹം, അസീസ് നുജൂമി ബഷീർ തളിപ്പറമ്ബ് തുടങ്ങിയവർ നേതൃത്വം നല്കി.
STORY HIGHLIGHTS:SKSSF: National Championship; Asima Region Winners