News
പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും,വസ്തുക്കളിലും, നോട്ടീസ് പതിച്ച് നഗരസഭ.
മസ്കത്ത്:പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും ഉപയോഗ ശൂന്യമായ വസ്തുക്കളിലും നോട്ടീസ് പതിച്ച് നഗരസഭ.
വിവിധ വിലായത്തുകളിലാണ് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരിക്കുന്നത്. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഉടമകൾ ഇവ നീക്കം ചെ യ്തില്ലെങ്കിൽ അധികൃതർ വാഹനങ്ങളും മറ്റും ഇവിടെ നിന്നും എടുത്തുമാറ്റുകയും പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുകയും ചെയ്യും.
ഉപേക്ഷിച്ച കാറുകൾ, ബസുകൾ, സൈക്കിളുകൾ എന്നിവക്ക് 200 ഒമാൻ റിയാലും ട്രക്ക്, 15ലേറെ പേർക്ക് യാത്ര ചെയ്യാവുന്ന ബസ് എന്നിവക്ക് 400 ഒമാനി റിയാലും പിഴ ചുമത്തും. കണ്ടുകെട്ടുന്ന സ്ഥലത്ത് നിന്ന് വാഹനം തിരിച്ചെടുക്കാതിരുന്നാൽ ഓരോ ദിവസത്തിനും അഞ്ച് ഒമാനി റിയാൽ വീതം നൽകണം.
STORY HIGHLIGHTS:The municipality has posted notices on vehicles and items abandoned in public places.
Follow Us