News

ഇന്ത്യൻ സ്‌കൂള്‍ മസ്കത്ത് സുവര്‍ണ ജൂബിലി ആഘോഷം; രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

ഒമാൻ:ഇന്ത്യൻ സ്‌കൂള്‍ മസ്കത്ത് ‘ISM@50’ സുവർണ ജൂബിലി ആഘോഷ ഭാഗമായ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. ബ്ലഡ് സർവിസ് ഒമാനുമായി സഹകരിച്ച്‌ സംഘടിപ്പിച്ച പരിപാടിക്ക് രക്ഷകർത്താക്കള്‍, സ്‌കൂള്‍ ജീവനക്കാർ, അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട വിദ്യാഭ്യാസ മികവിന്റെ സ്മരണാർഥം ഒരുക്കിയ ക്യാമ്ബ് വിദ്യാലയത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ ശക്തമായ പ്രതിഫലനമായി. ക്യാമ്ബില്‍ അധ്യാപകരും മറ്റു ജീവനക്കാരും രക്ഷകർത്താക്കളും സമൂഹത്തിലെ വിശിഷ്‌ടാംഗങ്ങളും പങ്കെടുത്തു.

ബ്ലഡ് സർവിസ് ഒമാന്‍റെ സന്നദ്ധപ്രവർത്തകരുടെ മേല്‍നോട്ടത്തില്‍ ക്യാമ്ബ് വളരെ കാര്യക്ഷമമായി നടന്നു. ഒമാൻ ഇന്ത്യൻ സ്‌കൂള്‍ ഡയറക്‌ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സല്‍മാൻ എന്നിവർ ക്യാമ്ബ് സന്ദർശിച്ച്‌ സ്കൂ‌ളിന്റെ മഹത്തായ ഉദ്യമനത്തെ അഭിനന്ദിച്ചു. ഇന്ത്യൻ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷെറി ജോണി സംഘാടകരെ അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യത്തെ എടുത്തുപറയുകയും ചെയ്തു.

സ്കൂള്‍ പ്രിൻസിപ്പാള്‍ രാകേഷ് ജോഷി, രക്തദാനത്തിന്റെ ജീവൻ രക്ഷാപ്രാധാന്യത്തെക്കുറിച്ച്‌ സംസാരിച്ചു. ക്ലാസ് മുറിക്കപ്പുറം സമൂഹവുമായി മികച്ച സ്വാധീനം ചെലുത്താനുള്ള സ്കൂളിന്‍റെ അർപ്പണബോധത്തിന്റെ ഓർമപ്പെടുത്തലായി രക്തദാന ക്യാമ്ബ്.

STORY HIGHLIGHTS:Indian School Muscat celebrates its golden jubilee; blood donation camp organized

Related Articles

Back to top button