News

സാമ്പത്തിക മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഒമാൻ

ഒമാൻ:ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തു വിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ വർഷം ഒക്ടോബർ വരെ ഒമാന്റെ വ്യാപാരമിച്ചം 600 കോടി ഒമാനി റിയാല്‍ കടന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 561.1 കോടി റിയാല്‍, ഈ വർഷം 606.3 ആയി ഉയർന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിൻറെയും കയറ്റുമതിയില്‍ 21.5 ശതമാനം വർദ്ധനവോടെ 1240 കോടിയിലേറെ കയറ്റുമതി മൂല്യം കൈവരിച്ചത്, മൊത്തം ചരക്കു കയറ്റുമതി മൂല്യത്തെ പത്തു ശതമാനം വർദ്ധിപ്പിച്ച്‌ 1824.1 കോടി റിയാല്‍ എത്തുന്നതില്‍ വലിയ പങ്കു വഹിച്ചതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അസംസ്കൃത എണ്ണയുടെ കയറ്റുമതി മൂല്യം 7.6 ശതമാനം വർദ്ധിച്ച്‌ 761 കോടി റിയാല്‍ ആണെങ്കില്‍, സംസ്കൃത എണ്ണയുടെ കയറ്റുമതി മൂല്യം 151.6 ശതമാനത്തിന്റെ വൻ കുതിപ്പ് നേടി 297.5 കോടി ഒമാനി റിയാല്‍ ആയി ഉയർന്നു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി മൂല്യം 182.2 കോടി ഒമാനി റിയാല്‍ ആണെന്നും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഏഴു ശതമാനം കുറവാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവില്‍ 453.4 കോടി റിയാല്‍ ആണ്. മുൻവർഷത്തെ അപേക്ഷിച്ച്‌ 14.1 ശതമാനം ഇടിവ് ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. പ്രധാന എണ്ണയിതര കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഖനിജങ്ങളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 27.3 ശതമാനം കുറവോടെ 130.7 കോടി റിയാലാണ് ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി മൂല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലോഹ ഉല്‍പ്പന്ന കയറ്റുമതിയില്‍ 99.1 കോടി റിയാലും പ്ലാസ്റ്റിക്ക്-റബ്ബർ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂല്യം 6.9 ശതമാനം വർദ്ധിച്ച്‌ 72 കോടി റിയാലും ആയതായി റിപ്പോർട്ടില്‍ പറയുന്നു.

ഈ വർഷം ഒക്ടോബർ മാസം വരെ ഒമാൻറെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം 30.1വർദ്ധനവോടെ 294 കോടി ഒമാനി റിയാല്‍ നേട്ടം കൈവരിച്ചതായും സ്ഥിതിവിവര കേന്ദ്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 226 കോടി ആയിരുന്നുവെന്നും റിയല്‍ എസ്റ്റേറ്റ് വ്യവഹാരങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള ഫീസ് വകയില്‍, 2.1 ശതമാനം വർദ്ധനവോടെ 567 ലക്ഷം ഒമാനി റിയാല്‍ സമാഹരിക്കാൻ കഴിഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

കെട്ടിട-ഭൂമി കച്ചവട ഉടമ്ബടികളുടെ ഭാഗമായി 56259 സാമ്ബത്തിക വ്യവഹാരങ്ങള്‍ നടന്നുവെന്നും അവയുടെ ഭാഗമായി 91.34 കോടി ഒമാനി റിയാല്‍ വിനിമയം ചെയ്യപ്പെട്ടുവെന്നും കഴിഞ്ഞ വർഷവുമായി നോക്കുമ്ബോള്‍ 2.9 ശതമാനം വർദ്ധന ഈ മേഖലയിലുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു. പണയക്കരാറുകളുടെ എണ്ണവും മൂല്യവും മുൻവർഷത്തെ അപേക്ഷിച്ച്‌ വൻ കുതിപ്പു നടത്തി(47.9 ശതമാനം) 202 കോടി ഒമാനി റിയാല്‍ എത്തി നില്‍ക്കുന്നവെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നു.

STORY HIGHLIGHTS:Oman continues to grow in the economic sector

Related Articles

Back to top button