ക്രിസ്തുമസ് കരോൾ ഗാന മത്സരം ഹാലേൽ 2024 സംഘടിപ്പിച്ചു.
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളി ഇന്റർചർച്ച് ക്രിസ്തുമസ് കരോൾ ഗാന മത്സരം ഹാലേൽ 2024 സംഘടിപ്പിച്ചു.
സുറിയാനി സഭയുടെ പ്രശസ്‌ത ഗായകൻ ഫാദർ സേവേറിയോസ് തോമസ് മുഖ്യ വിധികർത്താവായി നടന്ന മത്സരത്തിൽ വിവിധ സഭകളിലെ 10 ഗായകസംഘങ്ങളിലായി 250 ലേറെ ഗായകർ പങ്കെടുത്തു.
മത്സരത്തിൽ ഒന്നാം സ്ഥാനം റൂവി സെൻ്റ് മേരീസ് യാക്കോബായ പള്ളിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സോഹാർ സെൻ്റ് തോമസ് മാർത്തോമാ പള്ളിയും റൂവി സെന്റ് പീറ്റർ & സെന്റ് പോൾ കത്തോലിക്ക പള്ളിയും കരസ്‌ഥമാക്കി.
ഫാ. ജോർജി ജോൺ കട്ടച്ചിറ, ഇടവക ട്രസ്‌റ്റി തോമസ് രാജൻ, ഇടവക സെക്രട്ടറി ജോർജ് വർഗീസ്, കൺവീനറായ എബ്രഹാം കല്ലറക്കലിന്റെയും നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
STORY HIGHLIGHTS:The Christmas Carol Singing Competition was organized by Hallel 2024.