Information

ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിപ്പിച്ച്‌ തുടങ്ങി

ഒമാൻ:ഒമാൻ്റെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പോകുന്നതിനെതിരെയുള്ള ക്യാമ്ബയിൻ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി.

സീബ് വ്യവസായ മേഖലയിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്കെതിരെ അധികൃതർ നടപടിയെടുത്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ച്‌ തുടങ്ങി. നിരവധി വാഹനങ്ങളാണ് നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്‍റെ നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകള്‍ ഉപേക്ഷിക്കുന്നത്. വാഹനങ്ങള്‍ കൂടുതല്‍ ദിവസം പൊതു നിരത്തുകളില്‍ ഉപേക്ഷിക്കപ്പെടുന്നതിനാല്‍ റോഡ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളുടെ പ്രവേശന കവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച്‌ പോകുന്നതിനാല്‍ ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. കാറുകള്‍ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്ബോള്‍, മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതല്‍ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ തീപിടുത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയില്‍പ്പെടുകയോ സ്വദേശികളുടെയും താസക്കാരുടേയും പരാതിയെ തുടർന്നോ ആണ് വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ അധികവും നീക്കുന്നത്.

എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തില്‍ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവില്‍ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കില്‍ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തില്‍ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകള്‍ പിടിച്ചെടുക്കുമ്ബോള്‍ ഉടമകളുടെ പേരില്‍ 200 റിയാല്‍ പിഴയും ചുമത്തും.

STORY HIGHLIGHTS:Oman begins placing warning stickers on abandoned vehicles

Related Articles

Back to top button