News

ചരിത്രത്തില്‍ നാഴികക്കല്ലായി ഒമാന്റെ റോക്കറ്റ് വിക്ഷേപണം.

ഒമാൻ:മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി ഒമാന്റെ റോക്കറ്റ് വിക്ഷേപണം. ഇന്നലെ രാവിലെയാണ് ദീര്‍ഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം വിക്ഷേപണം എന്ന ആ മഹത്തായ മുഹൂര്‍ത്തം എത്തിയത്.

നേരത്തെ ബുധനാഴ്ച വിക്ഷേപിക്കായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

വിക്ഷേപണം യാഥാര്‍ഥ്യമായതോടെ മധ്യപൂര്‍വദേശത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കാണ് ചിറകുവെച്ചിരിക്കുന്നത്. തെക്കന്‍ നഗരമായ ദുഖമിലെ ഇത്‌ലാഖ് സ്‌പെയ്‌സപോര്‍ട്ടിലായിരുന്നു ഹൈ ആള്‍ട്ടിറ്റിയൂഡ് റോക്കറ്റിന്റ വിജയകരമായ വിക്ഷേപം നടന്നത്. 6.5 മീറ്റര്‍ നീളമുള്ള റോക്കറ്റിന് ദുഖം 1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 140 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് പരീക്ഷണ റോക്കറ്റായ ദുഖം വിക്ഷേപിച്ചിരിക്കുന്നതെന്നും ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരായ കാര്‍മന്‍ ലൈന്‍ ഭേദിച്ച്‌ കടന്നതായും ഒമാന്‍ അറിയിച്ചു. സെക്കന്റില്‍ 1,530 മീറ്റര്‍ വേഗത്തിലായിരുന്നു റോക്കറ്റിന്റെ ബഹിരാകാശത്തേക്കുള്ള കുതിപ്പ്.

STORY HIGHLIGHTS:Oman’s rocket launch marks a milestone in history.

Related Articles

Back to top button