കെ.സി.സി ഒമാൻ കായിക ദിനം സംഘടിപ്പിച്ചു
ഒമാൻ:ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (കെ.സി.സി) നേതൃത്വത്തില്‍ കായിക താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കായിക ദിനം സംഘടിപ്പിച്ചു.
ബർക്കയിലുള്ള ഫാം ഹൗസില്‍ സംഘടിപ്പിച്ച പരിപാടി കെ.സി.സി പ്രസിഡന്റ് ഷൈൻ തോമസ് ഉദ്ഘാടനം ചെയ്തു.
രാവിലെ തുടങ്ങിയ മത്സരങ്ങള്‍ രാത്രി വൈകിയാണ് അവസാനിച്ചത്. വിവിധ കാറ്റഗറികളിലായി നടത്തപ്പെട്ട വാശിയേറിയ മത്സരങ്ങളില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങള്‍ക്ക് പുറമെ ക്രിക്കറ്റ്, വടം വലി തുടങ്ങിയ ഗ്രൂപ് മത്സരങ്ങളും ആവേശം പകർന്നു.
മത്സരങ്ങള്‍ക്കിടയില്‍ ക്നാനായ യുവജന കൂട്ടായ്മയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ‘ഫ്ലാഷ് മോബ്’ കായിക ദിനത്തിന്റെ മാറ്റ് കൂട്ടി.
ക്രിക്കറ്റ് മത്സരത്തില്‍ ടീം ഒ.കെ.എ എവറോളിങ് ട്രോഫിയില്‍ മുത്തമിട്ടു. രണ്ടാം സ്ഥാനം നേടിയത് ടീം ക്നായി തൊമ്മൻ അറ്റ് കൊടുങ്ങല്ലൂരാണ്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കുമായി പ്രത്യേകം നടത്തിയ വടംവലി മത്സരത്തില്‍ സ്ത്രീകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ടീം ക്നാനായ അച്ചായത്തീസും രണ്ടാം സ്ഥാനം ടീം കെ.സി.വൈ.എല്ലും സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ടീം ഒ.കെ.എയും, രണ്ടാം സ്ഥാനം ടീം എ.ഡി 345, മൂന്നാം സ്ഥാനം ടീം സൈമണ്‍സ് ബോയിസും സ്വന്തമാക്കി.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെത്തന്നെ ഇത്തവണയും ക്രിക്കറ്റ്, വടം വലി മത്സരങ്ങളില്‍ ടീം ഒ.കെ.എ ആണ് കപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെത്തന്നെ ഇത്തവണയും ക്രിക്കറ്റ്, വടം വലി മത്സരങ്ങളില്‍ ടീം ഒ.കെ.എ ആണ് കപ്പ് സ്വന്തമാക്കിയത്.
കെ.സി.സി ഒമാൻ എല്ലാ വർഷങ്ങളിലും നടത്തിവരുന്ന സ്പോർട്സ് ഡേ പ്രായ ഭേദമന്യേ എല്ലാവരിലും കായിക താല്പര്യങ്ങള് ഉണർത്തുന്നു എന്നതിന്റെ തെളിവാണ് ഈ വർഷം വാരണാസിയില്‍ നടന്ന നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് നമ്മുടെ രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാൻ സാധിച്ചതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS:KCC Oman organized Sports Day