News

ഇന്ത്യൻ സ്കൂൾ
പരിസരത്ത് നിന്നും അപരിചിതർ വിദ്യാർഥിയെ വിളിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് സ്കൂ‌ൾ അധികൃതർ.

ഒമാൻ:തലസ്ഥാനത്തെ ഒരു ഇന്ത്യൻ സ്കൂൾ
പരിസരത്ത് നിന്നും അപരിചിതർ വിദ്യാർഥിയെ വിളിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് സ്കൂ‌ൾ അധികൃതർ.

ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിനരികിലേക്ക് പോവുകയായിരുന്ന കുട്ടിയെ വിളിച്ച് രക്ഷിതാവ് പറഞ്ഞയച്ചതാണെന്നും, വാഹനത്തിൽ കയറാനും അപരിചിതർ ആവശ്യപ്പെട്ടുവെന്ന തരത്തി ലായിരുന്നു സന്ദേശങ്ങൾ പ്രചരിച്ചത്.

സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കളിലും ആശങ്ക പരന്നിരുന്നു.

എന്നാൽ, ഈ സാഹചര്യത്തിൽ പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ച സ്‌കൂൾ അധികൃതർ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയും ഇത് രക്ഷിതാക്കളെ അറിയി ക്കുകയും ചെയ്തു.

സ്കൂളിന്റെ ചുറ്റുഭാഗങ്ങളിലെയും സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ അധികൃതർ പരി ശോധിച്ചു. എന്നാൽ, സ്കൂൾ പരിസരത്ത് നിന്നും പറയപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങൾ നടന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട രക്ഷിതാക്കളെയും ഈ വിഷയം ബോധ്യപ്പെടുത്തിയതായും പ്രിൻസി പ്പൽ രക്ഷിതാക്കൾക്ക് അയ ച്ച സർക്കുലറിൽ പറയുന്നു.

സ്കൂളിലും പരിസരങ്ങളിലും വിദ്യാർഥികളുടെ സുര ക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്കൂളിന്റെ സമീപങ്ങളിൽ ഉൾപ്പെടെ സ്ഥാ പിച്ചിട്ടുണ്ട്.

സുരക്ഷ സ്കൂ‌ൾ മുൻതൂക്കം നൽകുന്നതായും സർക്കുലറിൽ വ്യക്തമാക്കി. അതേസമയം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ സ്‌കൂൾ അഡ്മിനിസ്ട്രേഷനെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്നും പ്രിൻസിപ്പൽ സർക്കുലറിൽ അറിയിച്ചു.

STORY HIGHLIGHTS:Indian School
School authorities have denied the propaganda that strangers tried to take a student away from the premises.

Related Articles

Back to top button