News

ശക്തമായ കാറ്റ്: ഒമാനില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാൻ:ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നറിയിച്ച്‌ അധികൃതർ. വരും ദിവസങ്ങളിലെ സ്ഥിതിയും ഇത് തന്നെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.(

വരും ദിവസങ്ങളില്‍ മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ ശക്‌തമായ കാറ്റിന് സാധ്യതയുണ്ട്.

ഇതിൻ്റെ ഭാഗമായി കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും 2.5 മീറ്റര്‍ വരെ ഉയർന്ന തിരമാലകള്‍ക്കാണ് സാധ്യത.

കൂടാതെ, മരുഭൂമിയിലും തുറസ്സായ ഇടങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും, ഇത് ദൂരക്കാഴ്ച്ചയെ ബാധിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

STORY HIGHLIGHTS:Strong winds: Warning of possible sea turbulence in Oman

Related Articles

Back to top button