FootballSports

അറേബ്യൻ ഗള്‍ഫ് കപ്പ് ഫുട്ബാളിനായി ഒമാൻ ഒരുങ്ങുന്നു

ഒമാൻ:അറേബ്യൻ ഗള്‍ഫ് കപ്പ് ഫുട്ബാളിനായി ഒമാൻ ഒരുങ്ങുന്നു. ഡിസംബർ 21മുതല്‍ ജനുവരി മൂന്നുവരെ കുവൈത്തിലാണ് ടൂർണമെന്റിന്റെ 26ാം മത് പതിപ്പ് നടക്കുന്നത്.

ടൂർണമെന്റിനുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസം റഷീദ് ജാബിർ പ്രഖ്യാപിച്ചു. പുതുരക്തങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ളതാണ് ടീം.

ഒമാന്‍റെ ഒളിമ്ബിക്, അണ്ടർ 20 ടീമുകളില്‍നിന്നുള്ള നിരവധി പുതുമുഖങ്ങള്‍ സ്ക്വാഡില്‍ ഉള്‍പ്പെട്ടിടുണ്ട്. സമീപകാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ക്ക് വഴി തുറന്നത്. അഞ്ച് ദിവസത്തെ പരിശീലന ക്യാമ്ബിന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റില്‍ തുടക്കമായി.

കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരിക്കും ക്യാമ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ക്യാമ്ബിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗള്‍ഫ് കപ്പിനുള്ള ടീമില്‍ ഇടം നേടാം. കളിക്കാരുടെ കണ്ടീഷനിങും തന്ത്രപരമായ അവബോധവും മികച്ചതാക്കാൻ ക്യാമ്ബിലൂടെ കോച്ചിങ് സ്റ്റാഫ് ലക്ഷ്യമിടുന്നത്. ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്‌റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21 ന് ഉദ്ഘാടന മത്സരത്തില്‍ കുവൈത്തിനെതിരെ ഒമാന്‍റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങള്‍ വരുന്നത്.

ജവാദ് അല്‍ അസി, അദ്നാൻ അല്‍ മുഷെഫ്രി, മൊതാസിം അല്‍ വഹൈബി (അല്‍ സീബ്), യൂസഫ് അല്‍ ഷബീബി, മാജിദ് അല്‍ ഫാർസി, ഗസ്സാൻ അല്‍ മസ്‌റൂരി, സഈദ് അല്‍ സലാമി (അല്‍ ഷബാബ്), യാസർ അല്‍ ബലൂഷി, ഫഹദ് അല്‍ മുഖൈനി (സൂർ), അബ്ദുല്‍ഹാഫിദ് അല്‍ മുഖൈനി, മമൂൻ അല്‍ ഒറൈമി, സലിം അല്‍ ദാവൂദി, യൂസഫ് ഗിലാനി (സൂർ), ഓദി അല്‍ മൻവാരി, മുഹന്നദ് അല്‍ സാദി (അല്‍ സലാം),ഹുദൈഫ അല്‍ മമാരി (അല്‍ റുസ്താഖ്), അബ്ദു റഹ്മാൻ അല്‍ യാഖൂബി, മുതീ അല്‍ സാദി (ഇബ്രി), അബ്ദുല്ല അല്‍ മുഖൈനി (അല്‍ താലിയ), മുഹമ്മദ് മുസ്തഹീല്‍ (സലാല), മൈതാം അല്‍ അജ്മി (അല്‍ ഇത്തിഹാദ്), സലിം അല്‍ അബ്ദുല്‍ സലാം (സഹം), അബ്ദുല്ല അല്‍ മഅമ്‌സാരി (യു.എ.ഇ ഹത്ത എഫ്‌.സി), അല്‍ ഫറജ് അല്‍ കിയുമി (അല്‍ ഖാബൂറ), അഹദ് അല്‍ മഷേഖി (അല്‍ നഹ്ദ), നിബ്രാസ് അല്‍ മഷാരി (മസ്‌കത്ത്), അലി അല്‍ ബലൂഷി (ഒമാൻ ക്ലബ്) എന്നിവരാണ് 27 അംഗ ടീമില്‍ ഉള്‍പ്പെടുന്നത്.

STORY HIGHLIGHTS:Oman prepares for Arabian Gulf Cup football

Related Articles

Back to top button