Event

റനീൻ ഫെസ്റ്റിവല്ലിന് മത്രയിൽ തുടക്കമായി

മസ്‌കറ്റ്: സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിച്ച കലാമേളയായ റനീൻ ഫെസ്റ്റിവൽ മത്രയിൽ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ത്‌ ഉദ്ഘാടനം ചെയ്‌തു.

ബൈത്ത് അൽ ഖൂരി, ബൈത് അൽ ഖോൻജി, മത്ര ഫോർട്ട് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടി നവംബർ മുപ്പത് വരെ തുടരും. കലാപ്രേമികൾക്ക് കാൽനടയായി വിവിധ കലാകാരന്മാരുടെ സൃഷ്‌ടികൾ കാണാനുള്ള അവസരമുള്ളതിനാൽ ഫെസ്റ്റിവൽ വേറിട്ട അനുഭവം വാഗ്ദാനം ചെയ്യുന്നു.


ഒരു വർഷത്തോളമെടുത്ത് എക്‌സിബിഷൻ്റെ ആശയം രൂപപ്പെടുത്തിയ ക്യൂറേറ്റർ ഡേവിഡ് ഡ്രേക്ക് അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ലൈറ്റ് പ്രൊഡക്ഷൻ ആർട്ടിസ്റ്റുകൾ, സൗണ്ട് കമ്പോസർമാർ, ഫോട്ടോഗ്രാഫർമാർ, ലോകമെമ്പാടും പര്യടനം നടത്തിയ വിവിധ കലാകാരന്മാടുടേയും നേതൃത്വത്തിലാണ് റനീൻ ഫെസ്റ്റിവൽ അരങ്ങേറുന്നത്.

STORY HIGHLIGHTS:Raneen Festival begins in Mathura

Related Articles

Back to top button