Lifestyle

ഐഎംഎ സലാല സെമിനാർ സംഘടിപ്പിച്ചു.

“പ്രമേഹവും, ജീവിത ശൈലി രോഗങ്ങളും മാറ്റുന്നത് എങ്ങനെ” ഐഎംഎ സലാല സെമിനാർ സംഘടിപ്പിച്ചു.

സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാലയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രവാസി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത പ്രമേഹ രോഗ വിദക്തൻ ഡോ. ശ്രീജിത്ത്‌ എൻ കുമാർ “പ്രമേഹവും, ജീവിത ശൈലി രോഗങ്ങളും മാറ്റുന്നത് എങ്ങനെ” എന്ന വിഷയത്തിൽ വിശദമായി സംസാരിച്ചു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ അദ്ദേഹം പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗം ഡോ. ആരിഫ് അലി ചടങ്ങ് നിയന്ത്രിച്ചു. ഐഎംഎ  മുസിരിസ് പ്രസിഡന്റ്‌ ഡോ. മുഹമ്മദ് ജാസിർ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ, ഓവർസീസ് ചെയർമാൻ ഡോ. നൈജൽ കുര്യയാക്കോസ് ആശംസ പ്രസംഗം നടത്തി. ഐഎംഎ മുസിരിസ് സെക്രട്ടറി ഡോ. ജസീന നന്ദി പ്രസംഗം നടത്തി പരിപാടി അവസാനിപ്പിച്ചു.

ഇനിയും ഇത്തരം പൊതുജന സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്ന് ഐഎംഎ മുസീരിസ് ഭാരവാഹികൾ അറിയിച്ചു.

STORY HIGHLIGHTS:IMA Salalah organized a seminar on “How to change diabetes and lifestyle diseases.”

Related Articles

Back to top button