ഒമാന്‍ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവരില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യക്കാര്‍
ഒമാൻ:ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്ന രാജ്യക്കാരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാര്‍. രാജ്യത്ത് ഏറ്റവുമധികം സര്‍വിസ് നടത്തിയ തലസ്ഥാനത്തെ മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യക്കാര്‍ ആകെ 149,561 യാത്രകളാണ് (79,097 വരവും 70,464 പുറപ്പെടലും) നടത്തിയത്.
ബംഗ്ലാദേശി, പാകിസ്ഥാന് പൗരന്മാര് യഥാക്രമം 104,509 ഉം 47,103 യാത്രകളും ചെയ്തു.
2024 സെപ്തംബര്‍ അവസാനത്തോടെ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 5.1 ശതമാനം ആണ് വര്‍ധിച്ചത്. ആകെ 82,521 വിമാന സര്‍വിസുകളിലായി 11,102,451 യാത്രക്കാര്‍ സഞ്ചരിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (National Center for Statistics and Information) പുറത്തുവിട്ട പ്രാഥമിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മസ്കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം പത്തു ലക്ഷത്തിനടുത്ത് (9,764,530) ആണ്. 73,137 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ 4.7 ശതമാനവും വിമാനങ്ങളുടെ എണ്ണത്തില്‍ 3.4 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. ഇതില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ 66,207 ട്രിപ്പുകള്‍ നടത്തി. 8,846,484 യാത്രക്കാരും. 6,930 ആഭ്യന്തര വിമാനങ്ങള്‍വഴി 918,046 യാത്രക്കാരും സഞ്ചരിച്ചു.
സലാല വിമാനത്താവളമാണ് പിന്നീട് കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിച്ചത്. യാത്രക്കാരുടെ എണ്ണം 6.8% വര്‍ധിച്ച് 1,230,326 ആയി. 4,110 അന്താരാഷ്ട്ര വിമാന സര്‍വിസുകളില്‍ 542,327 യാത്രക്കാര്‍ സഞ്ചരിച്ചു. 4,264 ആഭ്യന്തര സര്‍വിസുകള്‍ 687,999 യാത്രക്കാര്‍ ഉപയോഗിച്ചു.
സോഹാര്‍ എയര്‍പോര്‍ട്ട് 544 വിമാനങ്ങളിലായി 62,842 യാത്രക്കാരെയാണ് സ്വാഗതം ചെയ്തത്. ദുക്മ എയര്‍പോര്‍ട്ടില്‍ 466 വിമാനങ്ങളിലായി 44,753 പേരും യാത്ര ചെയ്തു.
STORY HIGHLIGHTS:Indians top Oman airports’ passenger traffic