പ്രേം നസീർ സുഹൃത് സമിതി വനിതാ വിഭാഗം നെസ്റ്റ് കൂട്ടായ്മ “കൂട്ടിലൊരോണം 2024
മസ്കറ്റ്: പ്രേം നസീർ സുഹൃത് സമിതി വനിതാ വിഭാഗം നെസ്റ്റ് കൂട്ടായ്മ “കൂട്ടിലൊരോണം 2024” എന്ന പേരിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി മങ്ക മത്സരം നടത്തി.
വളരെ വ്യത്യസ്ത രീതിയിൽ സംഘടിപ്പിച്ച മലയാളി മങ്ക മത്സരഥത്തിൽ സാമൂഹിക പ്രതിബദ്ധയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു മത്സരം. മലയാളി മംഗയായി വിഭിത സുധി കിരീദത്തിന് അർഹയായി. ബെസ്റ്റ് അറ്റയർ വിജി വിപിൻ, ബെസ്റ്റ് സ്മൈൽ രാഗി മനു എന്നിവരും കിരീടംങ്ങൾ പങ്കിട്ടു. ഒമാനിൽ തന്നെ ഇത്തരത്തിൽ ഒരു മത്സരം ആദ്യമായാണ് നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രേം നസീർ സുഹൃത് സമിതി അംഗങ്ങളോടൊപ്പം ഡോ. ബഷീർ. കെ വി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ വഹാബ്, ഇൻഡ്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ്, കൃഷ്ണേന്ദു, നർത്തകരായ RLV ബാബു,ലക്ഷ്മി രക്ഷധികാരികളായ ഡോ. വി എ എം ഹക്കിം, അഹമ്മദ് പറമ്പത്ത്, റസീയ ഹക്കിം,എന്നിവർ പങ്കെടുത്തു.
STORY HIGHLIGHTS:The Prem Nazir Suhrith Samiti Women’s Wing NEST Association organized a Malayali manga competition in conjunction with the Onam celebrations titled “Kootiloronam 2024”.