പ്രവാസി വെല്‍ഫെയര്‍ സലാലയില്‍ വനിതാ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
സലാല:’ലേഡീസ് സ്‌പോർട്‌സ് ഫീസ്റ്റ24′ എന്ന പേരില്‍ പ്രവാസി വെല്‍ഫെയർ സലാലയില്‍ വനിതകള്‍ക്ക് വേണ്ടി സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിച്ചു.
അല്‍ നാസർ ക്ലബ്ബിലെ ഫാസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മീറ്റില്‍ 9 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. അഞ്ജു ഉധീഷ് വ്യക്തിഗത ചാമ്ബ്യനായി.
ഇന്ത്യൻ സ്‌കൂള്‍ കായികാധ്യാപിക രാജപുഷ്പം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയർ പ്രസിഡന്റ് അബ്ദുള്ള മുഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.ഷൗക്കത്തലി ആശംസകള്‍ നേർന്നു. വിവിധ ഇനങ്ങളിലായി ജയലക്ഷ്മി, സജന അബ്ദുല്ല, അഞ്ജു ഉധീഷ്, സലീല, ജുമാന, സല്‍വ ഹാഷിം, ഹനാൻ ഹസീഫ എന്നിവർ ഒന്നാം സ്ഥാനം നേടി. അനിഷ വിജേഷ്, മുബീന, ഷഫീല, സൈമ, ജിസ്മി, എന്നിവർ രണ്ടാം സ്ഥാനവും സുഖി ഷ്യാം, നബീല, കീർത്തന, ഫൗസിയ, ഇർഫാന എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമ്മാനദാന ചടങ്ങില്‍ ഐ.എസ്.സി മലയാളി വിഭാഗം ലേഡി കോർഡിനേറ്റർ പ്രിയ ദാസ്, ഒമാൻ കോളേജ് ഓഫ് ഹെല്‍ത് സയൻസ് പ്രൊഫസർ ഡോ:സമീറ സിദ്ദീഖ്, ഐ.എം.ഐ വനിതാ വിഭാഗം പ്രസിഡൻറ് റജീന , ജനറല്‍ സെക്രട്ടറി മദീഹ ഹാരീസ് എന്നിവർ അതിഥികളായിരുന്നു.
സ്‌പോണ്‍സേഴ്‌സ് പ്രതിനിധികളായ മർവ മുനീർ (ജി ഗോള്‍ഡ്), സാബിറ ആസിഫ് (പെൻഗ്വിൻ) ആബിദ സിറാജ് (സഡ് സ്റ്റോർ), അൻസിയ (ലൈഫ് ലൈൻ ഹോസ്പിറ്റല്‍) ലംഹ സമീർ (അല്‍ മാഷിനി ട്രേഡിംഗ്), ജുബൈരിയ അഫ്‌സല്‍ ( ദാർ ഗ്ലോബല്‍),ഷഫീല ബെൻഷാദ്, സൗജത് സഹദ്,(അല്‍ അംരി) തുടങ്ങിയവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നൂറു കണക്കിന് കുടുംബിനികള്‍ പരിപാടിയില്‍ സംബന്ധിച്ചു. ജന.സെക്രട്ടറി തസ്‌റീന ഗഫൂർ, ഇവന്റ് കണ്‍വീനർ സാജിദ ഹഫീസ്, ഷഹനാസ് മുസമ്മില്‍ എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആരിഫാ മുസ്തഫ, മുംതാസ് റജീബ്, സജന, സജീബ് ജലാല്‍, സബീർ പി.ടി, മുസമ്മില്‍, മുസ്തഫ പൊന്നാനി, കെ. സൈനുദ്ദീൻ, ഷാജി കമൂന, വഹീദ് ചെന്ദമംഗലൂർ, കബീർ കണമല, ഉസ്മാൻ, അയ്യൂബ്, കെ.എം.ഷജീർ തുടങ്ങിയവർ നേതൃത്വം നല്‍കി.
STORY HIGHLIGHTS:Pravasi Welfare Organized Women’s Sports Meet in Salalah