Event

മത്രയിൽ ‘റനീൻ’ കലാമേള പരിപാടികൾ അരങ്ങേറുന്നു.


മസ്കത്ത് | മത്രയിൽ കലാമേളയൊരുക്കാൻ സാം
സ്ക‌ാരിക, കായിക, യുവജന മന്ത്രാലയം. ‘റനീൻ’ എന്ന പേരിലാണ് പത്ത് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന കലാപരിപാടികൾ അരങ്ങേറുക. ഈ മാസം 21ന് ആരംഭിക്കുന്ന റനീന്റെ ഒന്നാം പതിപ്പ് 30 വരെ തുടരും. മൂന്ന് വേദികളിലായാണ് പരിപാ ടികൾ അരങ്ങേറുക. പ്രദേശത്തിൻ്റെ ഉത്സവമായി കലാ മേള മാറുമെന്നും അധികൃതർ അറിയിച്ചു.

13 പ്രാദേശിക കലാകാരൻമാർ, ഏഴ് വിദേശ കാലാകാരൻമാർ, എട്ട് സോളോ സംഗീതജ്ഞർ എന്നിവർ അരങ്ങിലെത്തും. കലാ മേഖലയിലും പ്രദർശനങ്ങളിലുമായി വലിയ പാരമ്പര്യമുള്ള ഒമാ നിൽ ഇവക്ക് പുതിയ കാലത്ത് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യമെന്നും ഒമാന്റെ സംസ്കാ രത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന തിനൊപ്പം വിദേശ കലാ പ്രകടനങ്ങൾ രാജ്യത്തും ആസ്വദിക്കുന്നതിന് വഴിയൊരുക്കുകയാണ് ‘റനീൻ’ വഴിയൊരുക്കുന്നതെന്നും മന്ത്രാലയം അണ്ടർ സെ ക്രട്ടറി സയ്യിദ് സഈദ് അൽ ബുസൈദി പറഞ്ഞു.

STORY HIGHLIGHTS:’Raneen’ art festival is taking place in Mathra.

Related Articles

Back to top button