Travel

പുതിയ വ്യോമഗതാഗത കരാറുകളില്‍ ഒമാൻ ഒപ്പുവെച്ചു

ഒമാൻ:വിവിധ രാജ്യങ്ങളുമായി ആറ് പുതിയ വ്യോമയാനഗതാഗത കരാറുകളില്‍ ഒമാൻ ഒപ്പുവെച്ചു. റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് സീഷെല്‍സ്, റിപ്പബ്ലിക് ഓഫ് സുരിനാം, റിപ്പബ്ലിക് ഓഫ് ചിലി, റിപ്പബ്ലിക് ഓഫ് ചാഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായാണ് കരാറിലെത്തിയത്.

ഒമാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എഞ്ചി. നായിഫ് ബിൻ അലി അല്‍ അബ്രിയാണ് കരാറില്‍ ഒമാനെ പ്രതിനിധീകരിച്ചത്. മലേഷ്യ അതിഥേയത്വം വഹിച്ച ഇന്റർ നാഷണല്‍ സിവില്‍ ഏവിയേഷൻ നെഗോസിയേഷൻസ് കോണ്‍ഫറൻസിലാണ് കരാർ. 2024 ഒക്ടോബർ 21 മുതല്‍ 25 വരെ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദേശ പ്രകാരം നടക്കുന്ന കോണ്‍ഫറൻസാണിത്. സിവില്‍ ഏവിയേഷൻ അതോറിറ്റി പ്രതിനിധികളും ഏവിയേഷൻ മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സംഘടനകളും ഇതില്‍ പങ്കെടുക്കും.

ഓരോ കരാറിലും 24 ആർട്ടിക്കിളുകളും ഒമാനും അതാത് രാജ്യങ്ങളും തമ്മിലുള്ള എയർ റൂട്ട് ഷെഡ്യൂകളും ഉള്‍പ്പെടും. ഇതിലൂടെ ഒമാനില്‍ നിന്നും പങ്കാളിരാജ്യങ്ങളില്‍ നിന്നുമുള്ള എയർലൈനുകള്‍ക്ക് പാസഞ്ചർ, കാർഗോ ഫ്‌ലൈറ്റുകള്‍ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കും. വ്യോമഗതാഗത മേഖലയില്‍ 129 പങ്കാളികളുമായി ഇതുവരെ 82 കരാറുകളില്‍ ഒമാൻ ഒപ്പുവെച്ചിട്ടുണ്ട്.

STORY HIGHLIGHTS:Oman signs new air transport agreements

Related Articles

Back to top button