Lifestyle

ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം നടത്തി.

ബുറൈമി: ഒമാൻ കൃഷിക്കൂട്ടം സെപ്റ്റംബർ 21 ന് ബുറൈമി പാർക്കിൽ വെച്ച് വിത്ത് വിതരണവും കൃഷിയറിവുകൾ പങ്കുവെക്കലും എന്ന പരിപാടിയിൽ അഡ്മിൻ നിഷാദ് വിത്ത് പാക്കറ്റ് ഗ്രൂപ്പ്‌ മെമ്പർ സമീറിന് നൽകികൊണ്ട് വിത്ത് വിതരണം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബുറൈമി അഡ്മിൻസ് ആയ ഷിമ, ശ്രീജിത്ത്‌, ധന്യ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു.


സോഹാർ പാർക്കിൽ സെപ്റ്റംബർ 27 ന് നടന്ന വിത്ത് വിതരണ ചടങ്ങിൽ ‘മാതൃക കർഷക 2023’ ആയ ആതിര ശ്രീജിത്ത്‌ന് വിത്ത് പാക്കറ്റ് അഡ്മിന്മാരായ ഹാഷിഫ്, ബിജു പോൾ, റെജി വിശ്വനാഥ്, അസീസ് ഹാഷിം എന്നിവർ ചേർന്ന് നൽകികൊണ്ട് വിത്ത് വിതരണം ഉത്ഘാടനം നിർവഹിച്ചു.

വിത്ത് വിതരണത്തിന് ശേഷം മണ്ണൊരുക്കൽ, വിത്തിടൽ രീതികൾ, കൃഷിക്കുപയോഗിക്കുന്ന ജൈവ വളങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.

സോഹാർ, ബുറൈമി മേഖലകളിൽ കൃഷി ചെയ്യാനും ഒമാൻ കൃഷിക്കൂട്ടം ഗ്രൂപ്പിൽ അംഗങ്ങളവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

സോഹാർ : +96892498428 (ഹാഷിഫ്), ബുറൈമി :+96895381372(നിഷാദ്).

STORY HIGHLIGHTS:Oman Krishikoot distributed seeds.

Related Articles

Back to top button