Event
സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
സലാല: സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന ആഘോഷ പരിപാടി എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു
ഡോ:കെ.സനാതനൻ, സണ്ണി ജേക്കബ് , സന്ദീപ് ഓജ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സതീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. അഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
എൻ.എസ്.എസ് കുടുംബാഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് പരിപാടിയിൽ സംബന്ധിച്ചത്. സന്തോഷ് പിള്ള സ്വാഗതവും ശ്രിനിത സാജൻ നന്ദിയും പറഞ്ഞു
STORY HIGHLIGHTS:Nair Service Society organized Onam celebrations in Salala.
Follow Us