Information

ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്

ഒമാൻ:ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

വ്യക്തികത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാർ ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുകരിച്ച്‌ ഉപയോക്താക്കളെ വലയിലാക്കുകയാണ് ചെയ്യുന്നത്.

ഈ വ്യാജ വെബ്സൈറ്റില്‍, ഉപയോക്താക്കളോട് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും പങ്കിടാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍, തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം അനധികൃതമായി പിൻവലിക്കും. ഇത്തരം സാഹചര്യങ്ങളില്‍ വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കാൻ റോയല്‍ ഒമാൻ പോലീസ് എല്ലാവരോടും അഭ്യർഥിച്ചു.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അതിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂർത്തിയാക്കുമ്ബോള്‍ ബാങ്ക് കാർഡ് വിവരങ്ങള്‍ അഭ്യർത്ഥിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.

STORY HIGHLIGHTS:Fraud through fake website in the name of Consumer Protection Authority

Related Articles

Back to top button