Event

മഞ്ഞപ്പട സൂപ്പർ കപ്പ് സീസണ്‍ രണ്ടും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു.

ഒമാൻ:കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം ഫ്രെണ്ടി മൊബൈല്‍ മഞ്ഞപ്പട സൂപ്പർ കപ്പ് സീസണ്‍ രണ്ടും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു.

മബെലയിലെ അല്‍ ഷാദി ടർഫില്‍ ഒക്ടോബർ നാലിന് സൂപ്പർ കപ്പ് നടത്തും. മെഗാ ടൂർണമെന്റില്‍ 16 ടീമുകള്‍ പങ്കെടുക്കും.

പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ആല്‍ഡിറിൻ മെൻഡിസ് എന്നിവരുടെ നേതൃത്വത്തില്‍ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി ഡെന്നിസിനെയും കണ്‍വീനറായി രജീഷ് കുന്നോനെയും തിരഞ്ഞെടുത്തു.

ഒമാനിലെ പ്രമുഖ പ്രവാസി ക്ലബ്ബുകളായ മസ്കറ്റ് ഹാമ്മേഴ്സ്, ഡൈനമോസ് എഫ്സി ,ടോപ് ടെൻ ബർക്ക, യുണൈറ്റഡ് കേരള എഫ്സി,നേതാജി എഫ്സി, ബ്ലാക്ക് യുണൈറ്റഡ് എഫ്സി, നെസ്റ്റോ എഫ്സി, ബ്രദേർസ് ബർക്ക,എഫ്സി നിസ്വ, ലയണ്‍സ് മസ്കറ്റ്, ജിഫ്സി, പ്രോസോണ്‍ സ്പോർട്സ് ക്ലബ്, യുണൈറ്റഡ് കാർഗോ, റിയല്‍ ഇബ്രാ എഫ്സി, മഞ്ഞപ്പട ഒമാൻ എഫ്സി മുതലായ പതിനാറു ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.

ടൂർണമെന്റില്‍ വിന്നേഴ്സ് റണ്ണേഴ്സ് ട്രോഫികള്‍ക്കും ക്യാഷ് അവാർഡിനും പുറമെ വ്യക്തിഗത മികവ് പുലർത്തുന്ന കളിക്കാർക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കും. മസ്കറ്റില്‍ പ്രവാസി ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുന്ന ഈ ടൂർണമെന്റിലേക്ക് കാല്പന്തു പ്രേമികളെയും കുടുംബാംങ്ങളെയും സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

STORY HIGHLIGHTS:The Manjapada Super Cup is also organizing a family event for both seasons.

Related Articles

Back to top button