ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ചെസ്സ് , കാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഒമാൻ:ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ചെസ്സ് , കാരംസ് മത്സരങ്ങള്‍ 20 ന് റൂവിയിലെ കേരളാ വിഭാഗം ഓഫീസില്‍ വച്ച് സംഘടിപ്പിച്ചു.
കുട്ടികളും മുതിർന്നവരും അടക്കം 100 ലധികം പേർ വിവിധ ഇനങ്ങളില്‍ പങ്കെടുത്തു. വർദ്ധിച്ചുവരുന്ന പങ്കാളിത്തം തുടർന്നും ഇത്തരം പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാൻ പ്രചോദനമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളാ വിഭാഗം അംഗങ്ങള്‍ക്ക് വേണ്ടി ജൂനിയർ സീനിയർ ഓപ്പണ്‍ എന്നീ കാറ്റഗറിലായാണ് മത്സരങ്ങള്‍ നടത്തിയത്.
പരിപാടിയില്‍ ഇന്ത്യൻ സ്കൂള്‍ ബോർഡ് അംഗം നിധീഷ് കുമാർ അശംസകള്‍ അർപ്പിച്ച് സംസാരിച്ചു. ചെസ്സ് മത്സരങ്ങളിലെ ജൂനിയർ കാറ്റഗറിയില്‍ ഒന്നാംസ്ഥാനം ദാവീദ് സിബി കുരിശിങ്കല്‍ രണ്ടാംസ്ഥാനം ആരുഷ് ബിമല്‍ മൂന്നാംസ്ഥാനം ആൻ സുബി കുരിശിങ്കല്‍ എന്നിവരും സീനിയർ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം റീവ് എസ് രാജേഷും, രണ്ടാംസ്ഥാനം ആദം സിബി കുരിശിങ്കലും മാളവിക പ്രിയേഷ് മൂന്നാം സ്ഥാനവും നേടി. ഓപ്പണ്‍ വിഭാഗത്തില്‍ മുഹമ്മദ് ഷാഫി ഒന്നാംസ്ഥാനവും പ്രിയേഷ് വിഎസ് രണ്ടാംസ്ഥാനവും , സായിപ്രസാദ് മൂന്നാംസ്ഥാനവും നേടി.
കാരംസ് മത്സരങ്ങളിലെ ജൂനിയർ വിഭാഗത്തില്‍ ആദിദേവ് ദിനേശ് ഒന്നാം സ്ഥാനവും താസിം തൻവീർ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തില്‍ ഒന്നാം സ്ഥാനം തേജസ് വിജയനും , ഫഹാസ് ഹസ്ക്കർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓപ്പണ്‍ മെൻസ് വിഭാഗത്തില്‍ സുനില്‍ മുരിങ്ങൂർ ഒന്നാം സ്ഥാനവും ,ദിനേഷ് ബാബു രണ്ടാം സ്ഥാനവും സുനിത്ത് ടി മൂന്നാം സ്ഥാനവും നേടി. ഓപ്പണ്‍ വുമെണ്‍സ് വിഭാഗത്തില്‍ ഷജിന രാജേഷ് ഒന്നാം സ്ഥാനവും ,സോജ വിജയൻ രണ്ടാം സ്ഥാനവും നേടി. കാരംസ് ഡബിള്‍സില്‍ ദിനേഷ് ബാബു & സുമേഷ് ടീം ഒന്നാം സ്ഥാനവും സുനിത്ത് & റിയാസ് ടീം രണ്ടാം സ്ഥാനവും പ്രിയേഷ് & സായിപ്രസാദ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങളില്‍ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ ഒക്റ്റോബർ 11 ന് വൈകുന്നേരം റൂവി അല്‍ഫലജ് ഹാളില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
STORY HIGHLIGHTS:Indian Social Club Oman Kerala section organized chess and carrom competitions