Travel

ഒമാൻ എയറില്‍ സലാലയിലേക്ക് പറന്നത് 50,000 യാത്രക്കാര്‍

ഒമാൻ:ഖരീഫ് സീസണില്‍ ദോഫാർ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല സേവനത്തിന്റെ ഭാഗമായി സലാലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ബാഗമായി ഒമാൻ എയർ വിമാന കമ്ബനി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.

തിരക്കേറിയ സമയങ്ങളില്‍ പ്രതിദിനം 11 ഫ്ലൈറ്റുകള്‍ വരെ പരമാവധി ശേഷിയില്‍ എയർലൈൻ പറന്നിരുന്നു. നിരവധി ഫ്ലൈറ്റുകള്‍ വൈഡ്-ബോഡി എയർക്രാഫ്റ്റുകളായി നവീകരിച്ചു. ഇത് സീസണില്‍ ഏകദേശം 4,500 സീറ്റുകള്‍ കൂട്ടിച്ചേർത്തു. ജൂലൈയില്‍ മാത്രം ഒമാൻ എയർ ഏകദേശം 50,000 അതിഥികളെ നഗരത്തിലേക്കെത്തിച്ചു. 70% പേരും നിശ്ചിത ദേശീയ നിരക്ക് ടിക്കറ്റുകള്‍ ഉപയോഗിച്ചു യാത്ര ചെയ്തവരാണ്.

ഖരീഫ് സീസണില്‍ ഒമാനിലെ ജനങ്ങള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സലാല. ഒമാൻ യറിന്റെ പ്രധാന മേഖലകളിലൊന്ന് എന്ന നിലയില്‍ ദേശീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സലാലയെ ഒരു ലക്ഷ്യസ്ഥാനമായി പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ എയർ പ്രതിജ്ഞാബദ്ധരാണ്. ഈ ഖരീഫ് സീസണിലെ തിരക്ക് ഉപയോഗപ്പെടുത്തുന്നതില്‍ മറ്റേതൊരു എയർലൈനിനേക്കാളും കൂടുതല്‍ ഫ്രീക്വൻസികള്‍ നല്‍കുന്നതിനുള്ള പരമാവധി ശേഷി വിന്യസിച്ചിട്ടുണ്ടെന്ന് ഒമാൻ എയറിൻ്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസർ മൈക്ക് റട്ടർ പറഞ്ഞു.

STORY HIGHLIGHTS:50,000 passengers flew to Salalah on Oman Air

Related Articles

Back to top button