പുതിയ ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയര്‍
ഒമാൻ:ഫസ്റ്റ് ക്ലാസിനേക്കാള്‍ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക.
ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളാണ് ബിസിനസ് സ്റ്റുഡിയോയില്‍ വാഗ്ദാനം ചെയ്യുന്നത്. വിശാല ക്യാബിൻ ലേഔട്ട്, ക്ലാസിക് ലൈ-ഫ്‌ളാറ്റ് സീറ്റുകള്‍, വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ നിലനിർത്തും. എന്നാല്‍ താങ്ങാനാവുന്ന നിരക്കുകളും ആധുനിക ആവശ്യങ്ങള്‍ക്കനുസൃതമായ സജ്ജീകരണവും ഉണ്ടായിരിക്കും.
എല്ലാ സീറ്റുകള്‍ക്കും മികച്ച സ്വകാര്യത, 23 ഇഞ്ച് വ്യക്തിഗത സ്‌ക്രീൻ, സൗജന്യ വൈഫൈ കണക്റ്റിവിറ്റി, എ ലാ കാർട്ടെ ഡൈനിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ യാത്രക്കാർക്ക് ലഭിക്കും. യാത്രികർക്ക് സെപ്റ്റംബർ 9 മുതല്‍ www.omanair.com-ല്‍ ബിസിനസ് സ്റ്റുഡിയോ ബുക്ക് ചെയ്യാൻ കഴിയും.
STORY HIGHLIGHTS:Oman Air has set up a new business studio facility