News

ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ച്‌ ഒമാൻ

ഒമാൻ:ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വ്യാപാരം പൂര്ണമായും നിരോധിച്ചിരിക്കുകയാണ്.

റോഡ് സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കടുത്ത നടപടിയെന്ന് ഉന്നത അധികാരികള്‍ അറിയിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഉപയോഗശൂന്യമായ, പഴയ ടയറുകള്‍ വെച്ചുതയ്യാറാക്കുന്ന പ്രക്രിയ മൂലമുണ്ടാകുന്ന അപകടസാധ്യതകളും പരിസ്ഥിതി മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

പഴയ ടയറുകളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്താതെ വിപണിയില്‍ ഉപയോഗിക്കുന്നതോടെ അപകടസാധ്യത വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ ടയറുകള്‍ പലപ്പോഴും റോഡുകളില്‍ തകരാറിലാകുകയും അതിനാല്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

കാലാവധി കഴിഞ്ഞ ടയറുകളുടെ ഭീഷണി പരിസ്ഥിതിയിലും നാശത്തിന് കാരണമാവുന്നുണ്ട്. ഇവ വലിച്ചെറിയുന്നതും അപ്രാപ്യമായ രീതിയില്‍ നശിപ്പിക്കുന്നതും മൂലം മലിനീകരണം കൂടുതലായി കാണപ്പെടുന്നുണ്ട്. ബോർണിംഗ്, കണക്കാക്കാത്ത വിധം ഡംപിംഗ് തുടങ്ങിയവ ഇതിനു മുഖ്യകാരണമാണ്.

ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്ക് നിയമം ലംഘിക്കുന്നവർക്ക് 1000 ഒമാനി റിയാല്‍ പിഴ ചുമത്തും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാല്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ, തുടർച്ചയായ ലംഘനങ്ങള്‍ക്ക് പ്രതിദിനം 50 റിയാലിൻറെ അധിക പിഴയും ചുമത്തും. 2024 നവംബർ മുതല്‍ നിലവില്‍ വരാനിരിക്കുന്ന ഈ നിരോധനത്തിന് പ്രാദേശിക വ്യാപാരികള്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും, ജനങ്ങളുടെ സുരക്ഷയും ദീർഘകാല പരിസ്ഥിതി സംരക്ഷണവും മുൻനിര്ത്തിയാണ് സർക്കാരിന്റെ നടപടികള്‍.

STORY HIGHLIGHTS:Oman bans trade in used tyres

Related Articles

Back to top button