JobNews

ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഒമാൻ തൊഴില്‍ മന്ത്രാലയം

ഒമാൻ:തൊഴില്‍ നിയമ ലംഘനങ്ങളില്‍ നടപടികളുമായി ഒമാൻ തൊഴില്‍ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങള്‍ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിലൂടെ രാജ്യത്തെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പുതിയ നീക്കവുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ സ്വദേശിവത്കരണം നടത്തിയ മേഖലകളില്‍ പ്രവാസികളെ നിയമിക്കുക, കൂടാതെ അനധികൃതമായി ജോലിയില്‍ പ്രവേശിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 1,000 റിയാല്‍ പിഴ അടച്ച്‌ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ഉത്തരവാണ് ഇപ്പോള്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഈ അവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി ജോലിയില്‍ തുടർന്നാല്‍ നടപടികള്‍ ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ നിയമം ലംഘിച്ച്‌ നാടുകടത്തുന്നവർക്കുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കേണ്ടത്. കൂടാതെ നിയമനടപടികള്‍ തുടരാതിരിക്കാനും ഒത്തുതീർപ്പ് രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനും ആണ് തൊഴില്‍ മന്ത്രാലയം ഇത്തരിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

STORY HIGHLIGHTS:Those who work in violation of the law can be comforted;  Oman Ministry of Labor announced the exemptions

Related Articles

Back to top button