Event

പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഇൻകാസ് ഒമാൻ

ഒമാൻ:പ്രവാസലോകത്തായിരിക്കുമ്ബോഴും ലഭ്യമായ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സമൂഹത്തിന്റെ നന്മയ്ക്കും സഹജീവികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന മലയാളികളുടെ പൊതുബോധമാണ് അവരെ മികച്ച സമൂഹമാക്കി മാറ്റുന്നതെന്ന് ഒഐസിസി / ഇൻകാസ് ഗ്ലോബല്‍ ചെയർമാൻ കുമ്ബളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.

ഒമാനിലെ പൊതുരംഗത്തും സന്നദ്ധ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലും ദീർഘനാളുകളായി നിസ്വാർത്ഥ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നദ്ധ ജീവകാരുണ്യ സേവന രംഗത്തെ നിറസാന്നിധ്യവും ഇന്ത്യൻ എംബസിയുമായി ചേർന്ന് നിരവധി സേവനങ്ങള്‍ അനുഷ്ഠിക്കുകയും, കോവിഡ് മഹാമാരിക്കാലത്ത് നിരവധിയാളുകള്‍ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്ന പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച ഇൻകാസ് ഒമാൻ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ നിയാസ് ചെണ്ടയാടിനെ ചടങ്ങില്‍ ആദരിച്ചു.

പതിറ്റാണ്ടുകളായി ഒമാൻ പ്രവാസലോകത്തെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും സെമിനാറുകള്‍ സംഘടിപ്പിക്കുകയും വ്യക്തിത്വ വികസന ക്ലാസുകള്‍ നടത്തുകയും വഴി അക്കാഡമിക് രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സമകാലിക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധ കോളമിസ്റ്റ് കൂടിയായ ഡോ. സജി ഉതുപ്പാനെയും യോഗം ആദരിച്ചു.

പ്രവാസികളുടെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മഹാന്മാരുടെ ജീവചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഒമാൻ കോർഡിനേറ്ററായി കെപിസിസി നിയമിച്ച ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ട്രഷറർ കൂടിയായ സജി ചങ്ങനാശ്ശേരിയെ യോഗം അഭിനന്ദിച്ചു.

ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഒഐസിസി /ഇൻകാസ് മിഡില്‍ ഈസ്റ്റ് കണ്‍വീനവർ സജി ഔസേപ്പ്, മുതിർന്ന നേതാവ് എൻ ഒ ഉമ്മൻ, ഇൻകാസ് ഒമാൻ ദേശീയ, റീജിയണല്‍, ഏരിയ കമ്മിറ്റി നേതാക്കളായ മാത്യു മെഴുവേലി, റെജി കെ തോമസ്, മണികണ്ഠൻ കോതോട്ട്, ബിന്ദു പാലയ്ക്കൻ, എം ജെ സലീം, ഷൈനു മനക്കര, അജോ കട്ടപ്പന, അജ്മല്‍ കരുനാഗപ്പള്ളി, ടി എം ശിഹാബ്, സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, ജയകുമാർ മത്ര, ഷാനവാസ്, അബ്ദുള്‍ കരീം, അനൂപ് നാരായണ്‍, റെജി പുനലൂർ, വിജയൻ തൃശ്ശൂർ, ജാഫർ കായംകുളം, ഇ വി പ്രദീപ്, ദീപക് മോഹൻദാസ്, ഹരിലാല്‍ കൊല്ലം, സുനില്‍ ഇബ്ര, തോമസ് മാത്യു, ഷമീം ബിദിയ, അനു തോമസ്, രാജേഷ് മൊബെല, സുരേഷ് ഇബ്ര, വർഗീസ് സേവ്യർ, ഷിഫാൻ മുഹമ്മദ്, ജലാല്‍, റിലിൻ മാത്യു, അജ്മല്‍ മാമ്ബ്ര, രാജേഷ്, കിഫില്‍ ഇക്ബാല്‍, വിനോദ് നിസ്വ, ദിനേശ് ബഹ്ലാ, നാസ്സർ ആലുവ, പ്രശാന്ത് മുസന്ന, റോബിൻ മാത്യു, ലത്തീഫ്, ഷിജു റഹ്മാൻതുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

STORY HIGHLIGHTS:Incas Oman pays tribute to workers

Related Articles

Back to top button