പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി ഒമാനിൽ വീണ്ടും വിസാവിലക്ക്
ഒമാൻ | പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി ഒമാനിൽ വീണ്ടും വിസാവിലക്ക്. 13 തസ്തികളിൽ വിദേശികൾക്ക് പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയി ച്ചു. ആറ് മാസക്കാലത്തേക്കാണ് പുതിയ വിസകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. സാധാരണക്കാരായ തൊഴിലാളികളെ ബാധിക്കുന്നതാണ് പുതിയ വിസാവിലക്ക്.
നിർമാണ തൊഴിലാളികൾ, ശുചീകരണം, ലോഡിംഗ് -അൺ ലോഡിംഗ്, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്സർമാർ, സ്ത്രീകളുടെയും പുരുഷൻമാരു ടെയും വസ്തങ്ങൾ തയ്യൽ നട ത്തുന്നവർ, ജനറൽ ഇലക്ട്രീഷ്യൻമാർ,
വെയിറ്റർമാർ, പെയ്ന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റാളേഷൻ ഇലക്ട്രീഷ്യൻ, ബാർബർ എന്നീ മേഖലകളി ലാണ് പുതിയ വിസ നിരോധി ച്ചിരിക്കുന്നത്. അതേസമയം, നിലവിൽ ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ക്ക് വിസ പുതുക്കി നൽകുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഒമാനിൽ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്ക് വരിക യാണ്. തൊഴിൽ വിപണിയിൽ ഒമാനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരക്കുന്നതിന്റെ ഭാ ഗമായാണ് നടപടി. 30ലധികം തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തി കഴിഞ്ഞ മാസം തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. സെപ്തംബർ മുതൽ ഇതും പ്രാബല്യത്തിൽ വരും.
എന്നാൽ, പുതുതായി വിദേശികൾക്ക് നിരോധനം വരുന്ന തസ്തികകൾ ഏതൊക്കെയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറ് കണക്കി ന് നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്.
ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വിസ അനുവദിക്കുന്നില്ല. പുതുതായി തൊഴിൽ വിലക്ക് വരുന്ന വിഭാഗങ്ങളിലും പ്രവാസികൾക്ക് തൊഴിൽ നഷ്ട മുണ്ടാകും. നേരത്തെ ഏർപ്പെടിത്തിയ വിസാ വിലക്കുകൾ മൂലം ആയിരങ്ങൾക്ക് ജോലി നഷ്ടമായിരുന്നു.
പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും പുറത്തുവിട്ടിരുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കും. വിവിധ മേഖലകളിൽ ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കും.
2025 ജനുവരി മുതൽ നടപടികൾ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികമങ്ങൾ പൂർത്തിയാക്കും. ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്ചയിച്ചതായി മന്ത്രാലയം
അറിയിച്ചു. , ഗതാഗത ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേ ഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശത മാനവമാണ് സ്വദേശിവത്കര ണം ലക്ഷ്യമിടുന്നത്. മലയാ ളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കങ്ങൾ.
ഇതിന് പുറമെ സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി രാജ്യത്തിന്റെ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്നും തൊഴിൽ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയി ട്ടുണ്ട്. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവ ശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ
ആവശ്യപ്പെട്ട സ്വദേശി വൽകരണ തേത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്കണം. പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങക്കും എതിരെ നട പടിയുണ്ടാവും.
സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവത്കരണ നിരക്ക് വർധിപ്പിച്ചു എന്ന് ഉറപ്പ് വരുത്തുന്ന തിന്റെ ഭാഗമായി വർക് പെർമിറ്റ് ഫീസുകൾ പുനരാലോ ചിക്കാനും തീരുമാനമുണ്ട്. സ്വദേശിവത്കരണവുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വർക് പെർമിറ്റ് ഫീസുകൾ ഇരട്ടിപ്പിക്കുകയും ചെയ്യും. തൊഴിൽ മാർക്കറ്റിലെ പുതിയ നിയമങ്ങൾ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്നു വെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം അധികൃതർ പരിശാധന കളും നടത്തും.
STORY HIGHLIGHTS:Visa ban again in Oman as a heavy blow to expatriates