മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാൻ
ഒമാൻ:ദൈവം അവരെ രക്ഷിക്കട്ടെ’ ; വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാൻ
വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ്.
ദൈവം അവരെ രക്ഷിക്കട്ടെ. സംഭവത്തില്‍ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഒമാൻ സുല്‍ത്താൻ സന്ദേശം അയച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 200 കടന്നു. മരണസംഖ്യ കൂടിവരികയാണ്. ദുരന്ത മേഖലയിലെ രക്ഷാ പ്രവർത്തനത്തിനിടെ വെല്ലുവിളിയായികൊണ്ട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. രക്ഷാ പ്രവർത്തനത്തിനായുള്ള ബെയ്ലി പാലത്തിന്റെ നിർമ്മാണം തത്ക്കാലികമായി നിർത്തി. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറല്‍ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1386 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്ബുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
STORY HIGHLIGHTS:Oman condoles the Mundakai tragedy