News

പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

മസ്കറ്റ്: പ്രവാസി ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതനായി . മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോൻ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദ് (54) ആണ് ഹൃദയാഘാതം മൂലം മസ്കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ  മരണപ്പെട്ടത്. 

മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മാതാവ്: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്.

അൽ ഖുവൈറിലുള്ള ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കറ്റ് കെഎംസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇന്ന് അർദ്ധരാത്രി മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ  നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:The expatriate died of heart attack

Related Articles

Back to top button