Travel

ആഗോള ഐടി തകരാർ:തങ്ങളുടെ നെറ്റ്‌വർക്കിനെ ബാധിച്ചത് ഡല്‍ഹിയില്‍ മാത്രമാണെന്ന് ഒമാൻ എയർ

ആഗോള ഐടി തകരാർ തങ്ങളുടെ നെറ്റ്‌വർക്കിനെ ബാധിച്ചത് ഡല്‍ഹിയില്‍ മാത്രമാണെന്ന് ഒമാൻ എയർ. ഡല്‍ഹിയിലെ എയർപോർട്ട് സംവിധാനം തകരാറിലായതിനാല്‍ തങ്ങള്‍ മാനുവല്‍ ചെക്ക്-ഇൻ നടത്തുകയാണെന്ന് ഒമാൻ എയർ എക്‌സില്‍ അറിയിച്ചു.

മൈക്രോസോഫ്റ്റ് തകരാറിലായതിനെ തുടർന്ന് അമേരിക്കയിലടക്കം വിമാന സർവീസുകള്‍ ഉള്‍പ്പടെ താളംതെറ്റിയിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങള്‍, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസ്സില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് വിൻഡോസ് പണിമുടക്കിയത്.

പ്രവർത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകള്‍ സ്വയം ബ്ലൂ സ്‌ക്രീനിലേക്ക് പോവുകയാണ്. ഇന്ത്യ അടക്കം ലോകത്തെമ്ബാടും കംപ്യൂട്ടർ, ഐടി സേവനങ്ങളില്‍ അതീവ ഗുരുതരമായ സ്തംഭനമാണ് ഇതുമൂലമുണ്ടായത്.

STORY HIGHLIGHTS:Global IT outage: Oman Air says its network was affected only in Delhi

Related Articles

Back to top button