News
കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കണ്ണൂർ ഇരിട്ടി സ്വദേശി കെ.വി അസ്‌ലം ( 51) ഒമാനിലെ സലാലയിൽ നിര്യാതനായി.
അസ്‌ലമിന് താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇരിക്കൂരിലെ കിണാക്കുൽ വയൽപാത്ത് കുടുംബാഗമാണ്.
ഏതാണ്ട് രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ അസ്‌ലം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സൊഹാർ, മസ്‌യൂന, ദുഖം ഭാഗങ്ങളിൽ ഉണ്ടായിരുന്നു.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:A native of Kannur passed away in Salala
Follow Us