ഒ.എസ്.ഡബ്ല്യു ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററില്‍ തുടക്കമായി.
ഒമാൻ:ഒമാൻ സുസ്ഥിരത വാരാചരണത്തിന് (ഒ.എസ്.ഡബ്ല്യു) ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററില്‍ തുടക്കമായി.
സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് ബിൻ താരിഖ് അല്‍സഈദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ഉദ്ഘാടന പരിപാടികള്‍. ഊർജ, ധാതു മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തില്‍ പെട്രോളിയം ഡെവലപ്‌മെൻറ് ഒമാൻ സംഘടിപ്പിക്കുന്ന നാലുദിന പരിപാടി നാളെ സമാപിക്കും.
പ്രാദേശിക, അന്തർദേശീയ മേഖലകളില്‍നിന്നുള്ളവരും നിരവധി സർക്കാർ, സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരും ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. 12 രാജ്യങ്ങളില്‍നിന്ന് 70ഓളം പ്രഭാഷകർ നാല് ദിവസത്തെ ഫോറത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും. സുസ്ഥിരതയാണ് പ്രതിരോധശേഷിയുള്ള സമൂഹങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന അടിത്തറയെന്ന് ഊർജ, ധാതുമന്ത്രി സലിം ബിൻ നാസർ അല്‍ ഔഫി പരാമർശത്തില്‍ ഊന്നിപ്പറഞ്ഞു.
ഒമാൻ സുസ്ഥിരത വാരാചരണത്തിന്‍റെ അജണ്ട ഒമാൻ വിഷൻ 2040ന് അനുസൃതമാണ്. 2050ഓടെ കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും സംഭാവന ചെയ്യുന്നു. വ്യക്തികളെയും കമ്ബനികളെയും കമ്യൂണിറ്റികളെയും ദൈനംദിന ജീവിതത്തിലും ബിസിനസ് തലത്തിലും സംഭാഷണവും ക്രിയാത്മക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരത രീതികള്‍ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് ഒ.എസ്.ഡബ്ല്യു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിബിഷനില്‍ 12,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS:Launched at OSW Oman Convention and Exhibition Centre.