News

മൂലംകണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഇബ്രയില്‍ വെച്ച് നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയില്‍ വെച്ച് മരണപ്പെട്ടത്.

സിനാവിലാണ് ജോലി ചെയ്തിരുന്നത്.

ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പിതാവ്: ശ്രീധരന്‍ പുതുശ്ശേരി.

മാതാവ്: രമ വളപ്പിലെ കണ്ടി.

ഭാര്യ: റോസ്‌ന രാജേഷ്.

STORY HIGHLIGHTS:A native of Kannur died in Oman

Related Articles

Back to top button