ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഒമാൻ:പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ
വേൾഡ് ഫൗണ്ടേഷൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരും പൊന്നാനി നിവാസികളും പങ്കെടുത്തു. കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുറഹിമാൻ ഫാറൂഖി ഇഫ്‌താർ സംഗമം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.
വൃക്ക രോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെന്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽനടന്നു.
മുഹമ്മദ് മുസന്നയിൽ നിന്നും സ്വീകരിച്ചുകൊണ്ട് പി വി സുബൈർ നിർവഹിച്ചു. യു എ ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ, ബാത്തിന കമ്മിറ്റി രക്ഷാധികാരി റഹീം മുസന്ന, വനിതാ വിംഗ് രക്ഷാധികാരി സൽമ നജീബ്, നസീർ എടപ്പാളിയം, ശിഹാബുദ്ദീൻ എര മംഗലം തുടങ്ങിയവർ ആശംസ കൾ നേർന്നു.
പി വി ജലീ, പി വി സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ വി റംഷാദ്, രതീഷ്, സുഭാഷ്, ഇസ്മാഈൽ, റിഷാദ്, ജസീർ, റഹ്മത്തുള്ള, ബദറു, സമീർ മത, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി. സമീർ സിദ്ദീഖ് സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
STORY HIGHLIGHTS:Ponnani Cultural, a global organization of Ponnanis
The Iftar gathering was organized under the leadership of the World Foundation National Committee