EducationLifestyle

ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരണം:വെള്ള യൂണിഫോം നിർത്തലാക്കുന്നു

ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരണം യൂണിഫോം നിർത്തലാക്കുന്നു

സോഹാർ :സൊഹാർ ഇന്ത്യൻ സ്കൂളിൽ യൂണിഫോം പരിഷ്ക്കരണം വെള്ള യൂണിഫോം നിർത്തലാക്കുന്നു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് വെള്ള യൂണിഫോം നിർത്തലാക്കാൻ സ്കൂൾ മാനേജ്മെൻറ് തീരുമാനിച്ചു.

പകരം സ്പോർട്സ് യൂണിഫോമുകൾ അവതരിപ്പിക്കുന്നു.ഓഗസ്റ്റ് മാസം മുതലാണ് സ്പോർട്സ് യൂണിഫോമുകൾ പ്രാബല്യത്തിൽ വരിക.



2024 ജൂൺ വരെ എല്ലാ ദിവസവും ഗ്രേ യൂണിഫോം തന്നെയാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടത് എന്നും സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.


2024 ഓഗസ്റ്റ് മാസത്തോടുകൂടി പുതിയ സ്പോർട്സ് യൂണിഫോം അവതരിപ്പിക്കും. സ്കൂൾ ലോഗോയുള്ള അതാത് House represent ചെയ്യുന്ന കളറിലുള്ള ടീഷർട്ട്, സ്പോർട്സ് ട്രാക്ക് പാൻ്റ്, കറുത്ത നിറത്തിലുള്ള സ്പോർട്സ് ഷൂ എന്നിവ അടങ്ങിയതായിരിക്കും പുതിയ സ്പോർട്സ് യൂണിഫോം.


ഇത് കുട്ടികൾക്ക് കൂടുതൽ സുഖപ്രദവും സൗകര്യപ്രദവും ആയിരിക്കും എന്നും, കൂടാതെ അവരവരുടെ “House spirit” വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും മാനേജ്മെൻറ് കുറിപ്പിൽ അറിയിച്ചു.

STORY HIGHLIGHTS:Indian school uniform reform: Abolition of white uniform

Related Articles

Back to top button