News
മായം കലർന്ന എൻജിൻ ഓയിൽ വിൽപന:പിഴയും ശിക്ഷ വിധിച്ച് കോടതി
മുസന്ന: വടക്കൻ ബാത്തിനഗവർണറേറ്റിലെ
ഗവർണറേറ്റിലെ മുസന്ന വിലായത്തിൽ മായം കലർന്ന എൻജിൻ ഓയിൽ വിൽപന നടത്തിയ കടയ്ക്കെതിരെ ഒരു വർഷം തടവും 2,000 റിയാൽ പിഴയും ശിക്ഷ വിധിച്ച് കോടതി.
വ്യാജ ഉത്പന്നങ്ങൾ നടത്തിയതിനെ തുടർന്നാണ് കടയ്ക്കെതിരെയും ഉടമയ്ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.
കട ഉടമയായ വിദേശിയെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിയിൽ പറയുന്നു.
ഇതിന് പുറമെ മായം കണ്ടെത്തുന്നതിനും അനു ബന്ധമായ പ്രവർത്തനങ്ങൾക്കും ചെലവായ തുകയും പ്രതിയിൽ നിന്ന് ഈടാക്കാനും കോടതി വിധിച്ചു.
ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ പരിശോധനക്ക് പിന്നാലെയാണ് കുറ്റം കണ്ട ത്തിയതിനെ തുടർന്ന് കേസെടുത്ത് അധികൃതർ നിയമ നടപടി സ്വീകരിച്ചത്.
STORY HIGHLIGHTS:Sale of tainted engine oil: court sentenced to fine
Follow Us