തൊഴിലാളികളുടെ താമസം, ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്
തൊഴിലാളികളുടെ താമസം; ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്
മസ്കത്ത്: പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ആവർത്തിച്ച് മസ്കത്ത് ഗവർണറേറ്റ്. പ്രവാസി തൊഴിലാളികൾ പാർപ്പിട ക്വാർട്ടേഴ്സുകളിൽ താമസിച്ചാൽ 50 റിയാൽവരെ പിഴ ഈടാക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.ലോക്കൽ കമാൻഡ് നമ്പർ 23/92ലെ ആർട്ടിക്കിൾ 31 അനുസരിച്ച്, മസ്കത്ത് ഗവർണറേറ്റിൽ റെസിഡൻഷ്യൽ
ഏരിയകളിലോ വാണിജ്യ റെസിഡൻഷ്യൽ ഏരിയകളിലോ തൊഴിലാളികളെയോ ബാച്ചിലർമാരെയോ പാർപ്പിക്കാൻ സമുച്ചയങ്ങളോ കെട്ടിടങ്ങളോ സ്ഥാപിക്കാൻ അനുവാദമില്ല.
ബാച്ചിലേഴ്സ് ഹൗസിങ്ങും ഫാമിലി പാർപ്പിട വും സംയോജിപ്പിച്ചുള്ള കെട്ടിടം നിർമിക്കാനും പാടില്ല. പ്രവാസി തൊഴിലാളികളുടെ പാർപ്പിട പ രിസരങ്ങളിലെ താമസം പ്രശ്നങ്ങൾ സൃഷ്ടിക്കു ന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണ റേറ്റ് അറിയിച്ചിരുന്നു.
ഇത്തരം പ്രശ്നങ്ങൾ ഉയ ർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് ഗവർണറേറ്റ് ഓൺ ലൈനിലൂടെ പുറപ്പെടുവിച്ച നോട്ടീസിലാണ് ഇ ക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാർപ്പിട കേന്ദ്ര ങ്ങളിലെ പ്രവാസി തൊഴിലാളികൾ സാമൂഹിക വും സാംസ്കാരികവുമായ ഘടനക്ക് ഭീഷണി യാകുന്നുണ്ടെന്നും ബോധവത്കരണ നോട്ടീസി ൽ പറയുന്നു.
STORY HIGHLIGHTS:Muscat Governorate to recall rules on accommodation of workers